കമ്പനി വാഹനത്തിന്റെ എൻജിനിൽ മണ്ണിട്ട് 13 ലക്ഷത്തിന്റെ നഷ്ടമുണ്ടാക്കി; ഇന്ത്യക്കാരന് സിംഗപ്പൂരിൽ തടവ്
ഈ കുറ്റകൃത്യത്തിന് യഥാർഥത്തിൽ രണ്ടുവർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒന്നിച്ചോ ലഭിക്കുമായിരുന്നു
തൊഴിൽപരമായ തർക്കത്തെ തുടർന്ന് കമ്പനിയുടെ വാഹനത്തിന്റെ എൻജിനിൽ മണ്ണ് വാരിയിട്ട് 13 ലക്ഷത്തിന്റെ നഷ്ടമുണ്ടാക്കിയ ഇന്ത്യക്കാരന് സിംഗപ്പൂരിൽ തടവ്. സീനി പരമശിവമെന്ന 40 കാരനാണ് മൂന്നു മാസത്തെ ജയിൽശിക്ഷ ലഭിച്ചത്. സംഭവത്തിലൂടെ 13,87,998 രൂപയുടെ(24931 സിംഗപ്പൂർ ഡോളർ) നഷ്ടമാണ് കമ്പനിക്കുണ്ടായത്. എന്നാൽ ഇയാളുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് പ്രോസിക്യൂഷൻ നഷ്ടപരിഹാരം ചോദിച്ചിരുന്നില്ല. ഈ കുറ്റകൃത്യത്തിന് യഥാർഥത്തിൽ രണ്ടുവർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒന്നിച്ചോ ലഭിക്കുമായിരുന്നു. എന്നാൽ മൂന്നു മാസം തടവ് നൽകാൻ പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. ശമ്പളത്തിൽ കിഴിവായി 254 സിംഗപ്പൂർ ഡോളർ (14141 രൂപ) ഇയാൾ കമ്പനിക്ക് തിരിച്ചുനൽകി.
സിംഗപ്പൂരിലെ വടക്കൻ പ്രദേശത്ത് അടിസ്ഥാന സൗകര്യ വികസന കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഇയാൾ അധികൃതരുമായി തർക്കത്തിലായിരുന്നു. തുടർന്ന് 2020 മാർച്ച് 21ന് മദ്യപിച്ച ഇയാൾ കമ്പനിയുടെ ശ്രദ്ധ നേടാൻ വല്ലതും ചെയ്യാൻ തീരുമാനിച്ചു. ശേഷം സമീപത്ത് നിർത്തിയിട്ട കമ്പനിയുടെ വാഹനത്തിന്റെ എൻജിൻ തുറന്ന് മണ്ണു വാരിയിട്ടു. അടുത്ത ദിവസം വാഹനത്തിന്റെ ഡ്രൈവർ പരാതി പെട്ടപ്പോഴാണ് പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോൾ ഇയാളുടെ കൃത്യം പുറത്തുവരികയായിരുന്നു. എൻജിനിൽ മണ്ണിടുന്നത് കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് പരിചയ സമ്പന്നനായ ഡ്രൈവറെന്ന നിലയിൽ ഇയാൾക്ക് അറിയാമായിരുന്നെന്ന് നിരീക്ഷിക്കപ്പെട്ടു.
An Indian man has been jailed in Singapore for causing a loss of Rs 13 lakh by spilling mud on the engine of a company vehicle following a labor dispute.
Adjust Story Font
16