ചെങ്കടലിൽ കപ്പലിനു നേരെ വീണ്ടും ആക്രമണം; സ്ഥിരീകരിച്ച് ഹൂത്തികൾ
ഇസ്രായേൽ, ലബനാൻ അതിർത്തിയിൽ സ്ഥിതി രൂക്ഷം. ഹിസ്ബുല്ലയുടെ വ്യോമവിഭാഗം തലവൻമാരിൽ ഒരാളെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ.
ദുബൈ: വടക്കൻ ഗസ്സയിലേക്ക് ജനങ്ങൾക്ക് മടങ്ങാനുള്ള സാധ്യതയും സൗകര്യങ്ങളും പരിശോധിക്കാൻ യു.എൻ സംഘത്തെ ചുമതലപ്പെടുത്തുമെന്ന് ഇസ്രായേൽ നേതാക്കളുമായുള്ള ചർച്ചക്കു ശേഷം യു.എസ് സെക്രട്ടറി ജനറൽ ആൻറണി ബ്ലിൻകൻ.
ഫലസ്തീൻ അതോറിറ്റിയെ വിശ്വാസത്തിലെടുക്കണമെന്നും ഇസ്രായേലിനോട് ബ്ലിങ്കൻ. ഇസ്രായേൽ, ലബനാൻ അതിർത്തിയിൽ സ്ഥിതി രൂക്ഷം. ഹിസ്ബുല്ലയുടെ വ്യോമവിഭാഗം തലവൻമാരിൽ ഒരാളെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ.
കഴിഞ്ഞ ആഴ്ച ശത്രുവിന് മാരകനഷ്ടം വരുത്തുന്നതിൽ പോരാളികൾ വിജയിച്ചതായി അൽഖസ്സാം ബ്രിഗേഡ്. അമേരിക്കയുടെയും ബ്രിട്ടെൻറയും ഭീഷണി തള്ളി ഹൂത്തികൾ ചെങ്കടലിൽ ഒരു കപ്പലിന് നേരെ ആക്രമണം നടത്തി
തെൽഅവീവിൽ ഇസ്രായേൽ രാഷ്ട്രീയ, സൈനിക നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഗസ്സയിലെ സിവിലിയൻ കുരുതി പരമാവധി ഒഴിവാക്കണമെന്ന് നിർദേശിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ. ഭക്ഷണവും വെള്ളവും മരുന്നും തടസമൊന്നും കൂടാതെ ഗസ്സയിലെത്തണം. യു.എൻ ദൗത്യസംഘത്തിന് വടക്കൻ ഗസ്സയിൽ പ്രവർത്തിക്കാനുള്ള അനുമതി നൽകുമെന്ന് ഇസ്രായേൽ അറിയിച്ചതായി ബ്ലിങ്കൻ.
ജനങ്ങൾക്ക് വടക്കൻ ഗസ്സയിലേക്ക് മടങ്ങാനുള്ള സാധ്യത യു.എൻ സംഘം തീരുമാനിക്കും. ഇറാനുമേൽ കൂടുതൽ സമ്മർദം ചെലുത്തി ആക്രമണങ്ങളിൽ നിന്ന് ഹിസ്ബുല്ലയെ പിന്തിരിപ്പിക്കണമെന്ന് ഇസ്രായേൽ അമേരിക്കയോട് ആവശ്യപ്പെട്ടു. ഹമാസിനു വേണ്ടി ഹിസ്ബുല്ല ലബനാനെ യുദ്ധത്തിലേക്ക് തള്ളിയിടുകയാണെന്ന് ഇസ്രായേൽ സൈനിക വക്താവ്.
മേഖലയിൽ സംഘർഷ വ്യാപന ഭീതി പരത്തി ഇസ്രായേൽ-ഹിസ്ബുല്ല ആക്രമണ, പ്രത്യാക്രമണം തുടരുകയാണ്. ഇസ്രായേലിലെ സഫദ് നഗരത്തിലെ നോർത്തേൺ കമാൻഡ് സെന്റർ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയതിന് തിരിച്ചടിയായി ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ മൂന്നു ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുടെ വ്യോമസേനാ വിഭാഗം കമാണ്ടർമാരിൽ ഒരാളെ വധിച്ചതായി ഇസ്രായേൽ.
ഏതു സമയവും ലബനാനുമായി തുറന്ന യുദ്ധത്തിന് സാധ്യതയെന്നാണ് ഇസ്രായേൽ സൈനിക പ്രതികരണം. പരിക്കേറ്റ ആയിരങ്ങളെ ഉൾക്കൊള്ളുമാറ് ആശുപത്രികളോട് സജ്ജമായിരിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചതായി ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ. കഴിഞ്ഞ ആഴ്ച 22 ഇസ്രായേൽ ൈസനികരെ കൊലപ്പെടുത്തിയതായി അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ. ശത്രുവിെൻറ 42 സെനികവാഹനങ്ങൾ പൂർണമായോ ഭാഗികമായോ തകർത്തതായും അൽഖസ്സാം ബ്രിഗേഡ്.
ചെങ്കടലിൽ ഇസ്രായേലിലേക്ക് തിരിക്കാൻ ശ്രമിച്ച ഒരു ചരക്കുകപ്പലിനു നേരെ ആക്രമണം നടത്തിയതായി ഹൂത്തികൾ സ്ഥിരീകരിച്ചു. കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് ഹൂത്തികൾക്ക് പെൻറഗണിെൻറയും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിെൻറയും താക്കീത്
ഗസ്സയിലെ ഖാൻ യൂനുസിൽ ഇസ്രായേൽ കരയാക്രമണം ശക്തമാക്കി. ഇന്നലെ മാത്രം 126 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ ആകെ മരിച്ച ഫലസ്തീനികളുടെ എണ്ണം 23,210 ആയി. 59,167 പേർക്ക് പരിക്കുണ്ട്. ഗസ്സയിലെ ബുറൈജിൽ സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് പൊട്ടിത്തെറിച്ച് 6 ൈസെനികർ കൊല്ലപ്പെടാനും 13 പേർക്ക് പരിക്കേൽക്കാനും ഇടയായ സംഭവം അന്വേഷിച്ചു വരികയാണെന്ന് ഇസ്രായേൽ സൈനിക വക്താവ് .
ഗസ്സയിലേക്ക് സഹായവസ്തുക്കളെത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ഇസ്രായേലി ബന്ദികളുടെ ബന്ധുക്കൾ കരീം ശാലോം അതിർത്തിയിൽ പ്രതിഷേധിച്ചു. ബന്ദിമോചനം സംബന്ധിച്ച ചർച്ചകൾക്കായി ഉന്നതതല ഇസ്രായേലി പ്രതിനിധി സംഘം ഈജിപ്തിൽ തുടരുകയാണ്. അൽഅഖ്സക്കു വേണ്ടിയുള്ള ചെറുത്തുനിൽപ്പിൽ ഇസ്‍ലാമിക ലോകത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് ഹമാസ് നേതാവ് ഇസ്‍മായിൽ ഹനിയ്യ. പോരാടാനുള്ള സന്നദ്ധത സിൻവാറിനും ഹമാസ് പോരാളികൾക്കും നഷ്ടപ്പെടാത്തതാണ് ബന്ദിമോചന ചർച്ചകളിൽ നിന്ന് അവർ വിട്ടുനിൽക്കുന്നതെന്ന് മൊസാദ് മുൻ മേധാവി ഇഫ്രയിം ഹലേവി പറഞ്ഞു
Adjust Story Font
16