ഇസ്രായേലിന് പിന്തുണ അറിയിച്ച ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറബ് രാജ്യങ്ങളിൽ
ലോകത്തുടനീളം വെള്ളിയാഴ്ച ജുമുഅയിൽ ഗസ്സക്കു വേണ്ടിയുള്ള പ്രാർഥനകൾ നടന്നു
ഇസ്രായേലിന് പിന്തുണ അറിയിച്ചതിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ അറബ് രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നു. കഴിഞ്ഞ ദിവസം ഇസ്രായേലിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ഇസ്രായേലിന് പൂർണ പിന്തുണ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ബ്ലിങ്കൺ ആറ് അറബ് രാജ്യങ്ങളിലെ നേതാക്കളെ കാണുന്നത്. ഈജിപ്ത്, സൗദി, യുഎഇ , ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ ബ്ലിങ്കൺ സന്ദർശനം നടത്തും. അതേസമയം, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇസ്രായേലിലെത്തുന്നുണ്ട്.
അതിനിടെ, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയ ബ്ലിങ്കൺ ഇന്ന് ജോർദാനിലെത്തി. അതേസമയം, ഫലസ്തീന് പിന്തുണയുമായി വിവിധ രാജ്യങ്ങളിൽ പ്രകടനങ്ങൾ അരങ്ങേറി. അമേരിക്കയിലും യൂറോപിലും അറബ് രാജ്യങ്ങളിലുമെല്ലാം ഇന്ന് ആയിരങ്ങൾ പ്രകടനം നടത്തി. ഫ്രാൻസടക്കം ചില യൂറോപ്യൻ രാജ്യങ്ങൾ പ്രകടനത്തിന് വിലക്കേർപ്പെടുത്തി. ഫ്രാൻസിൽ പ്രകടക്കാരെ പൊലീസ് തടഞ്ഞു. ജർമനി, നെതർലൻഡ്‌സ് എന്നിവിടങ്ങളിലും ചില പ്രദേശിക ഭരണകൂടങ്ങൾ റാലികൾക്ക് വിലക്കേർപ്പെടുത്തി. ഫലസ്തീനുമായി അതിർത്തി പങ്കിടുന്ന ജോർദാനിലും പ്രകടനങ്ങൾ വിലക്കി. ഖത്തർ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിലും ഫലസ്തീന് അനുകൂല പ്രകടനങ്ങൾ നടന്നു. ലോകത്തുടനീളം വെള്ളിയാഴ്ച ജുമുഅയിലും ഗസ്സക്കു വേണ്ടിയുള്ള പ്രാർഥനകൾ നടന്നു.
US Secretary of State Anthony Blinkon visits Arab countries after expressing support for Israel.
Adjust Story Font
16