ശ്രീലങ്കന്‍ പ്രസിഡന്‍റായി അനുരാ ദിസനായകെ ചുമതലയേറ്റു
ജനങ്ങളുടെയും നാടിന്‍റെയും ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് അധികാരമേറ്റ ശേഷം ദിസനായകെ വ്യക്തമാക്കി
കൊളംബോ: ശ്രീലങ്കയുടെ ഒൻപതാമത് പ്രസിഡന്‍റായി മാർക്സിസ്റ്റ് നേതാവ് അനുരാ ദിസനായകെ ചുമതലയേറ്റു. ജനങ്ങളുടെയും നാടിന്‍റെയും ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് അധികാരമേറ്റ ശേഷം അനുരാ ദിസനായകെ വ്യക്തമാക്കി. ഇന്ത്യയുമായുള്ള സഹകരണം ഉറപ്പാക്കുമെന്നും അനുരാ പ്രതികരിച്ചു. ശ്രീലങ്കൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജയന്താ ജയസൂര്യക്ക് മുന്നിലാണ് അനുരാ ദിസനായകെ സത്യവാചകം ചൊല്ലി അധികാരമേറ്റത് .
പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റിൽ ഇന്ന് രാവിലെ 10മണിയോടെയാണ് സത്യപ്രതിഞ്ജ ചടങ്ങ് നടന്നത്. രാജ്യത്ത് വരാനിരിക്കുന്ന സങ്കീർണമായ ദൗത്യങ്ങൾ മനസിലാക്കുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾ നടപ്പാക്കാൻ പ്രയത്നിക്കുമെന്നും അധികാരമേറ്റ ശേഷം അനുരാ ദിസനായകെ പ്രതികരിച്ചു. തനിക്ക് വോട്ട് ചെയ്യാത്ത ജനങ്ങളിലും ആത്മവിശ്വാസം പകരാൻ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്‍റായി ചുമതലയേറ്റ അനുരാ ദിസനായകയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ജനങ്ങളുടെ ഉന്നമനത്തിനായി ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് അനുരാ ദിസനായകെ എക്സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ സന്ദേശത്തിന് മറുപടിയായാണ് അദ്ദേഹത്തിന്‍റെ മറുപടി.
Adjust Story Font
16