Quantcast

കോവിഡ് കേസുകളിലെ വർധന; മീനുകളിലും റാപ്പിഡ് ടെസ്റ്റ് നടത്തി ചൈന

കടൽ മീനുകളിലും ഞെണ്ടുകളിലുമാണ് ടെസ്റ്റ് നടത്തുന്നത്

MediaOne Logo

Web Desk

  • Published:

    20 Aug 2022 7:09 AM GMT

കോവിഡ് കേസുകളിലെ വർധന; മീനുകളിലും റാപ്പിഡ് ടെസ്റ്റ് നടത്തി ചൈന
X

ബെയ്ജിംങ്: കോവിഡ് കേസുകൾ വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ മനുഷ്യന് പുറമെ മീനുകളിലും ആർടി- പിസിആർ ടെസ്റ്റ് നടത്തി ചൈന. കടൽ മീനുകളിലും ഞെണ്ടുകളിലുമാണ് ടെസ്റ്റ് നടത്തുന്നത്. മീനുകളിൽ കോവിഡ് ടെസ്റ്റ് നടത്തുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

അതേസമയം, മാസങ്ങളായി ചൈനയിലെ പല നഗരങ്ങളിലും കോവിഡ് കേസുകളിൽ വർധനയാണ് രേഖപ്പെടുത്തുന്നത്. അൻഹുയ്, സുഹോ, വുക്‌സി പോലുള്ള നഗരങ്ങളിലും കോവിഡ് കേസുകൾ ഇടയ്ക്കിടെ വർധിക്കുന്നുണ്ട്. ലക്ഷണക്കണക്കിന് ജനങ്ങളെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.



എന്നാൽ, ആഗോള തലത്തിൽ കോവിഡ് മരണത്തിൽ ഒമ്പത് ശതമാനത്തിന്റെ കുറവ് വന്നതായി ലോകാരോഗ്യ സംഘടന. എന്നാൽ വ്യാപനത്തിൽ കുറവ് സംഭവിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച 14,000 ത്തോളം കോവിഡ് മരണങ്ങളും ഏഴ് ദശലക്ഷം പുതിയ കേസുകളും ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ വകഭേദമായ ബി.എ.5 ആണ് ഇപ്പോൾ വ്യാപിക്കുന്നതിൽ കൂടുതലെന്നും യു.എൻ ആരോഗ്യ ഏജൻസി അറിയിച്ചു. കോവിഡ് വ്യാപനത്തിൽ അമേരിക്കയിലും മിഡിൽ ഈസ്റ്റിലും 20 ശതമാനത്തിന്റെയും ആഫ്രിക്കയിൽ 46 ശതമാനത്തിന്റെയും കുറവ് വന്നിട്ടുണ്ട്. ആഫ്രിക്കയിൽ കോവിഡ് മരണനിരക്കും 70 ശതമാനം കുറഞ്ഞു.

എന്നാൽ ആസ്‌ത്രേലിയ, ഫിലിപ്പീൻസ്, മലേഷ്യ, ജപ്പാൻ, ഹോങ് കോങ്, ചൈന, തെക്കൻ കൊറിയ എന്നീ പടിഞ്ഞാറൻ പസഫിക് രാജ്യങ്ങളിൽ കോവിഡ് കേസുകളിൽ 30 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോവിഡ് മരണത്തിൽ 19 ശതമാനത്തിന്റെ വർധനയുണ്ട്. യൂറോപ്പിൽ 15 ഉം അമേരിക്കയിൽ 10 ഉം ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

TAGS :

Next Story