Quantcast

ജോർദാൻ മരുഭൂമിയിൽ 9000 വർഷം പഴക്കമുള്ള ആരാധനാലയം കണ്ടെത്തി

നവീന ശിലായുഗ പര്യവേഷണ മേഖലയിലാണ് ആരാധനാലയം കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-02-24 05:02:28.0

Published:

24 Feb 2022 3:40 AM GMT

ജോർദാൻ മരുഭൂമിയിൽ 9000 വർഷം പഴക്കമുള്ള ആരാധനാലയം കണ്ടെത്തി
X

ജോർദാനിലെ കിഴക്കൻ മരുഭൂമിയിൽ ഏകദേശം 9,000 വർഷം പഴക്കമുള്ള ദേവാലയം കണ്ടെത്തി. നവീനശിലായുഗത്തിലേതെന്ന് കരുതുന്ന ഈ ദേവാലയം ജോർദാൻ-ഫ്രഞ്ച് പുരാവസ്തു ഗവേഷകരുടെ സംഘമാണ് കണ്ടെത്തിയത്. 'മരുഭൂമി കൈറ്റ്‌സ്' എന്നറിയപ്പെടുന്ന വലിയ നിർമിതികൾക്ക് സമീപത്താണ് ഈ ദേവാലയവും കണ്ടെത്തിയത്.നരവംശ രൂപങ്ങളുള്ള രണ്ട് കൊത്തുപണികളുള്ള ശിലാസ്തൂപങ്ങളും ബലിപീഠം, അടുപ്പ്, കടൽ ഷെല്ലുകൾ, ഡെസേർട്ട് കൈറ്റിന്റെ മിനിയേച്ചർ രൂപവും ആരാധാനലയത്തിൽ കണ്ടെത്തിയിട്ടുണ്ട്.

'ഇതിന് 9,000 വർഷം പഴക്കമുണ്ടെങ്കിലും എല്ലാം ഏതാണ്ട് കേടുകൂടാതെയിരിക്കുന്നതായി ജോർദാനിയൻ പുരാവസ്തു ഗവേഷകനായ വേൽ അബു അസീസ പറഞ്ഞു.'ഇതുവരെ അറിയപ്പെടാത്ത ഈ നവീന ശിലായുഗത്തിലെ ജനങ്ങളുടെ പ്രതീകാത്മകമായ കലാ ആവിഷ്‌കാരം, ആത്മീയ സംസ്‌കാരം എന്നിവയിൽ ഈ ദേവാലയം ഒരു പുതിയ വെളിച്ചം വീശുന്നമെന്നും ഗവേഷകർ പറഞ്ഞു. ഇവിടുത്തെ ജനങ്ങൾ വേട്ടക്കാരായിരുന്നു എന്ന് സൂചിപ്പിക്കുന്നതാണ്

ദേവാലയത്തിനുള്ളിൽ കണ്ടെത്തിയ ഡെസേർട്ട് കൈറ്റസ്. മൃഗങ്ങളെ കെണിയിൽ വീഴ്ത്തി കശാപ്പുചെയ്യുന്ന നിർമിതിക്കാണ് 'ഡെസേർട്ട് കൈറ്റസ്' എന്ന് പറയുന്നത്. ഈ നിർമിതി ഇവിടെ താമസിച്ചിരുന്നവരുടെ സാംസ്‌കാരികവും സാമ്പത്തികവും പ്രതീകാത്മകവുമായ ജീവിതത്തെ അടയാളപ്പെടുത്തുന്നതായും ഗവേഷകർ അഭിപ്രായപ്പെട്ടു. ജോർദാനിലെ അൽ ഹുസൈൻ ബിൻ തലാൽ സർവകലാശാലയിലെയും ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നിയർ ഈസ്റ്റിലെയും പുരാവസ്തു ഗവേഷകരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

TAGS :

Next Story