ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ഇന്ന് അധികാരമേല്‍ക്കും
സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുക എന്നതാകും ഋഷിക്കു മുന്‍പിലുള്ള ആദ്യ വെല്ലുവിളി
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ഇന്ന് അധികാരമേൽക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ഏഷ്യൻ വംശജനാണ് സുനക്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുക എന്നതാകും ഋഷിക്കു മുന്‍പിലുള്ള ആദ്യ വെല്ലുവിളി.
ഇന്ന് പ്രാദേശിക സമയം 11.30ന് ശേഷമാണ് ഋഷി സുനക് ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേൽക്കുക. ബെക്കിങ് ഹാം കൊട്ടാരത്തിൽ ചാൾസ് രാജാവിനെ കണ്ട ശേഷമാകും ഋഷി സുനക് അധികാരമേൽക്കുക. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ ഋഷിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. ഋഷി സുനകിന്‍റെ അച്ഛൻ യശ് വീറിന്‍റെയും അമ്മ ഉഷയുടെയും മാതാപിതാക്കൾ ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലുള്ളവരായിരുന്നു.
ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ച കാലത്ത് അവർ ബ്രിട്ടീഷുകാരുടെ തന്നെ കോളനികളായിരുന്ന കിഴക്കന്‍ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കുടിയേറി.മെഡിക്കൽ രംഗത്ത് പ്രവർത്തിച്ചിരുന്ന അച്ഛൻ യശ് വീറും അമ്മ ഉഷയും 1960കളിലാണ് ബ്രിട്ടനിലെത്തിയത്. ഇപ്പോൾ 42 വയസ്സാണ് റിഷി സുനാകിന്. 2009ലാണ് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷതയെ ഋഷി വിവാഹം ചെയ്യുന്നത്. അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധൻ കൂടിയാണ് ഋഷി സുനക് . വലിയ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴലുന്ന യുകെയെ കൈപിടിച്ചുയർത്തുക എന്നത് തന്നെയാകും ഋഷിക്ക് മുന്‍പിലുള്ള വലിയ വെല്ലുവിളി.
Adjust Story Font
16