Quantcast

കോവിഷീല്‍ഡ് വാക്‌സിന്‍ B1.617.2 വകഭേദത്തിനെതിരെ 80 ശതമാനം ഫലപ്രദം- പഠനം

പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്‍റെ ഡാറ്റകളെ അടിസ്ഥാനമാക്കി ബ്രിട്ടീഷ് സര്‍ക്കാരാണ് പഠനം നടത്തിയത്.

MediaOne Logo

Web Desk

  • Published:

    22 May 2021 4:36 PM GMT

കോവിഷീല്‍ഡ് വാക്‌സിന്‍ B1.617.2 വകഭേദത്തിനെതിരെ 80 ശതമാനം ഫലപ്രദം- പഠനം
X

കൊറോണ വൈറസിന്‍റെ B1.617.2 വകഭേദത്തെ തടയാന്‍ ഓക്സ്ഫഡ്- ആസ്ട്രാസെനക വാക്‌സിന്‍റെ രണ്ടു ഡോസ് 80 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പഠനം. ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്‍റെ (പി.എച്ച്.ഇ) ഡാറ്റകളെ അടിസ്ഥാനമാക്കിയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ പഠനം നടത്തിയത്. ഓക്‌സ്ഫഡ്-ആസ്ട്രാസെനക വാക്‌സിന്‍ ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് 'കോവിഷീല്‍ഡ്' എന്ന പേരിലാണ് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്.

അതേസമയം, ഇംഗ്ലണ്ടിലെ കെന്‍റ് മേഖലയില്‍ ആദ്യമായി കണ്ടെത്തിയ ബി.117 എന്ന വകഭേദത്തിന് ഓക്സ്ഫഡ് വാക്‌സിന്‍റെ രണ്ടു ഡോസ് 87 ശതമാനത്തിലധികം ഫലപ്രദമാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. ഏറ്റവുമധികം വ്യാപന ശേഷിയുള്ള വകഭേദമാണിതെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡിന്‍റെ B1.617.2 വകഭേദം ബ്രിട്ടണില്‍ വര്‍ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച 2,111 പേരില്‍ ബി1.617.2 വകഭേദം കണ്ടെത്തിയെന്ന് പി.എച്ച്.ഇ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ബ്രിട്ടണില്‍ ഇതുവരെ 3424 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

TAGS :

Next Story