ഹിമക്കാറ്റ്: പാക്കിസ്ഥാനിൽ വാഹനങ്ങളിൽ കുടുങ്ങിയ 16 പേർ മരിച്ചു
മലയോര പട്ടണമായ മുറൈയിലാണ് അപകടം നടന്നത്
പാക്കിസ്ഥാനിൽ ഹിമകാറ്റ് മൂലം വാഹനങ്ങളിൽ കുടുങ്ങിക്കിടന്ന 16 പേർ മരിച്ചു. മലയോര പട്ടണമായ മുറൈയിലാണ് അപകടം നടന്നത്. കനത്ത മഞ്ഞുവീഴ്ച കാണാനായി മുറൈയിൽ പതിനായിരകണക്കിന് സഞ്ചാരികളാണ് എത്തിയത്. ഇത്രയേറെ കാറുകൾ ഒരുമിച്ച് പട്ടണത്തിലേക്ക് പ്രവേശിച്ചപ്പോഴുണ്ടായ ഗതാഗത കുരുക്കാണ് ദുരന്തത്തിലേക്ക് നയിച്ചത്.ഇസ്ലാമാബാദിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ വടക്കുകിഴക്കുള്ള മുറൈയ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്.
സഞ്ചാരികളുടെ എണ്ണം പരിധിയിലധികം കൂടിയപ്പോൾ അകത്തേക്കും പുറത്തേക്കും പോകാനാകാതെ കാറുകൾ റോഡുകളിൽ കുടുങ്ങുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കനത്ത മഞ്ഞിൽ കാറിനുള്ളിൽ മണിക്കൂറുകളോളം അകപ്പെട്ടവരാണ് മരിച്ചിരിക്കുന്നത്. മരിച്ചവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്. റോഡുകൾ വൃത്തിയാക്കുന്നത് തുടരുകയാണ്. കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
Adjust Story Font
16