കാനഡയില്‍ ലാന്‍ഡിങിനിടെ വിമാനം തലകീഴായി മറിഞ്ഞു; 15 പേർക്ക് പരിക്ക്
അമേരിക്കയിലെ മിനിയാപൊളിസിൽ നിന്ന് ടൊറന്റോയിലേക്കു വന്ന ഡെൽറ്റ 4819 എന്ന വിമാനമാണ് അപകടത്തിൽപെട്ടത്

ഒട്ടാവ: കാനഡ ടൊറന്റോയിൽ വിമാനാപകടം. ലാൻഡ് ചെയ്യുന്നതിനിടെ വിമാനം തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ 15 പേർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 80 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അമേരിക്കയിലെ മിനിയാപൊളിസിൽ നിന്ന് ടൊറന്റോയിലേക്കു വന്ന ഡെൽറ്റ 4819 എന്ന വിമാനമാണ് അപകടത്തിൽപെട്ടത്
മഞ്ഞുമൂടിയ റൺവേയിൽ വിമാനം തലകീഴായി മറിയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെ ആയിരുന്നു അപകടം. ചെറിയ പരിക്കുകളുള്ളവര്‍ ഉള്‍പ്പെടെ എല്ലാ പരിക്കേറ്റവരെയും ആംബുലന്‍സിലും ഹെലികോപ്റ്ററിലും ആയാണ് ആശുപത്രികളില്‍ എത്തിച്ചത്.
അപകടത്തിന് ശേഷം വിമാനത്താവളം എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. കാനഡയിലെ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. അതേസമയം കിഴക്കന്‍ കാനഡയില്‍ ഞായറാഴ്ച മുതല്‍ വലിയ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. ഇതിനൊപ്പം കൊടുങ്കാറ്റുമുണ്ട്.
Adjust Story Font
16