പെൺകുഞ്ഞ് ജനിച്ചത് ആറ് സെന്റീമീറ്റർ നീളമുള്ള വാലുമായി; അമ്പരന്ന് ഡോക്ടര്‍മാര്‍
ശസ്ത്രക്രിയയിലൂടെ 'വാൽ' നീക്കം ചെയ്തു
സാവോപോളോ: ബ്രസീലിൽ പെൺകുട്ടി ജനിച്ചത് ആറ് സെന്റീമീറ്റർ നീളമുള്ള വാലുമായി. കുഞ്ഞിനെ കണ്ട് ഡോക്ടർമാരും അമ്പരന്നു. എന്നാൽ ഉടനടി ശസ്ത്രക്രിയയിലൂടെ 'വാൽ' നീക്കം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സുഷുമ്‌നാ നാഡി സാധാരണഗതിയിൽ വികസിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന 'സ്പൈന ബിഫിഡ' എന്ന അപൂർവ രോഗാവസ്ഥയുമായാണ് പെൺകുട്ടി ജനിച്ചത്.
ഇതുമൂലം കുട്ടിയെ നട്ടെല്ലിൽ ചെറിയൊരു വിടവുണ്ടായി. നട്ടെല്ലും പെൽവിസും ചേരുന്ന ലംബോസാക്രൽ മേഖലയിലാണ് വാൽ പോലെ ചർമ്മം വളർന്നത് കണ്ടെതെന്ന് സാവോപോളോയിലെ കുട്ടികളുടെ ആശുപത്രിയായ ഗ്രെൻഡാക്കിലെ ഡോക്ടർമാർ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
ജേണൽ ഓഫ് പീഡിയാട്രിക് സർജറി കേസ് റിപ്പോർട്ടിലാണ് കേസ് പഠനം പ്രസിദ്ധീകരിച്ചത്.സിസേറിയനിലൂടെയാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കുട്ടിക്ക് ഇപ്പോൾ മൂന്ന് വയായി.എന്നാൽ വാൽ ശസ്ത്രക്രിയയിലൂടെ നീക്കിയതിന്റെ ഭാഗമായി യാതൊരു വിധ പ്രയാസങ്ങളോ കുട്ടി നേരിടുന്നില്ലെന്നും പീടിയാട്രിക് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ തുടർ ചികിത്സ വർഷങ്ങളോളം വേണ്ടിവരുമെന്നും വിദഗ്ധര്‍ പറയുന്നു.
Adjust Story Font
16