ചൈനീസ് പ്രസിഡന്റ് താമസിക്കുന്ന ഹോട്ടലിൽ കെ.എഫ്.സിയുടെ ബാഗുകൾ എത്തിക്കുന്ന ദൃശ്യങ്ങൾ വൈറൽ
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് ചൈനീസ് പ്രസിഡന്റ് മോസ്‌കോയിലെത്തിയത്.
KFC
മോസ്‌കോ: റഷ്യൻ സന്ദർശനത്തിനെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് താമസിക്കുന്ന മോസ്‌കോയിലെ ഹോട്ടലിൽ കെ.എഫ്.സി ചിക്കന്റെ ബാഗുകൾ എത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മോസ്‌കോയിലെ അത്യാഡംബര ഹോട്ടലായ സോലുക്‌സിലാണ് ഷീ ജിൻ പിങ് താമസിക്കുന്നത്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് ചൈനീസ് പ്രസിഡന്റ് മോസ്‌കോയിലെത്തിയത്.
റഷ്യൻ-ചൈനീസ് കൊടികൾ കൊണ്ട് അലങ്കരിച്ച ഹോട്ടലിന് പുറത്ത് കെ.എഫ്.സിയുടെ 18 ബാഗുകൾ എത്തിക്കുന്നതിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. അതേസമയം ഇത് ആർക്ക് വേണ്ടിയാണ് ഓർഡർ ചെയ്തതെന്ന് അറിയില്ലെന്നാണ് കെ.എഫ്.സി ഔട്ട്‌ലെറ്റ് അധികൃതർ പറയുന്നത്.
Decenas de bolsas con comida rápida de KFC fueron entregadas en el hotel de Moscú al que había llegado la comitiva del presidente chino Xi Jinping. pic.twitter.com/bpOLEgWg6h
— yo no jui (@yon0jui) March 20, 2023
യുക്രൈൻ അധിനിവേശത്തിന് പിന്നാലെ റഷ്യയിൽനിന്ന് പിൻമാറിയ ബ്രാൻഡുകളിൽ പെട്ടതാണ് കെ.എഫ്.സി. റഷ്യയിലെ കെ.എഫ്.സി ഔട്ട്‌ലെറ്റുകൾ വിൽക്കാൻ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കെ.എഫ്.സി എന്നു തന്നെ ബ്രാൻഡ് ചെയ്ത ബാഗുകളാണ് ചൈനീസ് പ്രസിഡന്റ് താമസിക്കുന്ന ഹോട്ടലിൽ എത്തിച്ചത്.
Adjust Story Font
16