Quantcast

ബംഗ്ലാദേശിൽ ആദ്യ എൽജിബിടി മേയറെ തെരഞ്ഞെടുത്തു

45 വയസ്സുള്ള നസ്‌റുൽ ഇസ്‌ലാം റിതുവാണ് രാജ്യത്തെ ആദ്യ ട്രാൻസ്ജൻഡർ മേയറായത്

MediaOne Logo

Web Desk

  • Updated:

    2021-11-30 13:19:25.0

Published:

30 Nov 2021 1:10 PM GMT

ബംഗ്ലാദേശിൽ ആദ്യ എൽജിബിടി മേയറെ തെരഞ്ഞെടുത്തു
X

രാജ്യത്താദ്യമായി എൽജിബിടി വിഭാഗത്തിൽപ്പെട്ടയാളെ മേയറാക്കി ബംഗ്ലാദേശി നഗരം. 45 വയസ്സുള്ള നസ്‌റുൽ ഇസ്‌ലാം റിതുവാണ് രാജ്യത്തെ ആദ്യ ട്രാൻസ്ജൻഡർ മേയറായത്. ഭരണകക്ഷി സ്ഥാനാർഥിയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാണ് ജനയ്ധയിലെ കാളിഗഞ്ച് ഉപജില്ലയിലെ ട്രിലോചോൻപൂരിൽ യൂനിയൻ പരിഷത്ത് ചെയർമാൻ പദവിയിൽ സ്വതന്ത്ര്യ സ്ഥാനാർഥിയായ ഇവരെത്തിയിരിക്കുന്നത്.

1.5 മില്യൺ ട്രാൻസ്ജൻഡർ വിഭാഗത്തിൽപ്പെട്ടവരുള്ള രാജ്യത്തെ ആദ്യ മേയറായ ഇവർ ട്രിലോചാൻപൂരിലെ വലിയ മുസ്‌ലിം കുടുംബത്തിലാണ് ജനിച്ചത്. എന്നാൽ പിന്നീട് ധാക്കയിലെ എൽജിബിടി സംഘത്തിന്റെ തണലിലേക്ക് എത്തുകയായിരുന്നു. പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തിയ ഇവർ പൊതുപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയാവുകയായിരുന്നു. 'ഹിജ്‌റ' വിഭാഗത്തിന് സമൂഹത്തിൽ വർധിച്ചു വരുന്ന പിന്തുണയാണ് തന്റെ വിജയത്തിലൂടെ വ്യക്തമാകുന്നതെന്ന് അവർ പറഞ്ഞു.


എതിർ സ്ഥാനാർഥിയേക്കാൾ ഇരട്ടി വോട്ടുകൾ നേടിയാണ് റിതു വിജയിച്ചത്. 2013 ലാണ് ട്രാൻസ്ജൻഡേഴ്‌സിനെ സ്ത്രീപുരുഷ വിഭാഗങ്ങൾക്ക് പുറമേ മൂന്നാം വിഭാഗമായി ബംഗ്ലാദേശിൽ പരിഗണിക്കപ്പെട്ടത്. 2018 ൽ വോട്ട് ചേർക്കുമ്പോൾ അവരുടെ സ്വത്വം കാണിക്കാനും അനുമതി നൽകി. രാജ്യത്ത് ഈ വിഭാഗക്കാർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ പ്രധാന മന്ത്രി ശൈഖ് ഹസീന കരടു നിയമം കൊണ്ടുവന്നിട്ടുണ്ട്.

TAGS :

Next Story