Quantcast

ബംഗ്ലാദേശ്; മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇന്ന് അധികാരമേൽക്കും

സമാധാനം പാലിക്കാനും അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മുഹമ്മദ് യൂനുസ് ആഹ്വാനം ചെയ്തു

MediaOne Logo

Web Desk

  • Published:

    8 Aug 2024 3:01 AM GMT

Interim Government in Bangladesh; Muhammad Yunus took the oath, latest news malayalam, big breaking, ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ; മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞ ചെയ്തു
X

ധാക്ക: ബംഗ്ലാദേശിൽ നൊബേൽ സമ്മാന​േ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇന്ന് അധികാരമേൽക്കും. വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ട സാഹചര്യത്തിലാണ് ഇടക്കാല സർക്കാർ ചുമതലയേൽക്കുന്നത്.

രാത്രി എട്ടിനാണ് സത്യപ്രതിജ്ഞ​ നിശ്ചയിച്ചിരിക്കുന്നതെന്ന് സൈനിക മേധാവി ജനറൽ വാഖിറുസ്സമാൻ അറിയിച്ചു.പതിനഞ്ച് അംഗങ്ങളാകും ഉപദേശക കൗൺസിലിലുണ്ടാവുക.

സമാധാനം പാലിക്കാനും അക്രമങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും മുഹമ്മദ് യൂനുസ് ആഹ്വാനം ചെയ്തു. സർക്കാരിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് യൂനുസ് പറഞ്ഞു.തെരഞ്ഞെടുപ്പിൽ മത്സരിക്കാനും, ഇടക്കാല സർക്കാരിന് ശേഷം അധികാരത്തിലിരിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സയുമായി ബന്ധപ്പെട്ട് പാരീസിൽ തങ്ങുന്ന യൂനുസ് ഇന്ന് വൈകിട്ട് ബംഗ്ലാദേശിലെത്തുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്.

അതേസമയം പ്രക്ഷോഭം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും പടരുകയാണ്. അക്രമസംഭവങ്ങളിൽ മരിച്ചവരുടെ എണ്ണം 469 ആയി.ധാക്ക ഇന്ത്യൻ ഹൈകമീഷനിലെ മിക്ക ജീവനക്കാരും കുടുംബാംഗങ്ങളും ഇന്ത്യയിൽ തിരിച്ചെത്തി. എന്നാൽ അവശ്യജീവനക്കാരെ മാത്രം ഉപയോഗിച്ച് ഹൈകമീഷൻ പ്രവർത്തനം തുടരുമെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story