ബംഗ്ലാദേശിലെ ഷിപ്പിങ് കണ്ടെയ്‌നർ ഡിപ്പോയിൽ വൻതീപിടിത്തം; 35 പേർ കൊല്ലപ്പെട്ടു
രാത്രി ഒമ്പത് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നും അർദ്ധരാത്രിയോടെയാണ് സ്‌ഫോടനമുണ്ടായതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ചിറ്റഗോങ്: ബംഗ്ലാദേശിലെ സിതാകുണ്ഡയിൽ ഷിപ്പിങ് കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ 35 പേർ മരിച്ചു. 450 ഓളം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. പ്രാഥമിക അന്വേഷണത്തിൽ രാസപ്രവർത്തനം മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. സ്‌ഫോടനത്തെ തുടർന്നാണ് തീ പടർന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാത്രി ഒമ്പത് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നും അർദ്ധരാത്രിയോടെയാണ് സ്‌ഫോടനമുണ്ടായതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
സ്‌ഫോടനത്തിൽ സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾ തകർന്നതായി ചിറ്റഗോങ് ഫയർ സർവീസ് ആൻഡ് സിവിൽ ഡിഫൻസ് അസിസ്റ്റന്റ് ഡയറക്ടർ എംഡി ഫാറൂഖ് ഹുസൈൻ സിക്ദർ പറഞ്ഞു.
തീപിടിത്തത്തിന് കാരണമറിയില്ലെന്നും കണ്ടെയ്‌നറിൽനിന്നാണ് തീപടർന്നതെന്നാണ് സംശയമെന്നും ബിഎം കണ്ടെയ്‌നർ ഡിപ്പോ ഡയറക്ടർ മുജീബ് റഹ്‌മാൻ പറഞ്ഞു.
Adjust Story Font
16