Quantcast

ബോറിസ് ജോൺസന്റെ ലോണിൽ പങ്ക്; ബിബിസി ചെയർമാൻ റിച്ചാർഡ് ഷാർപ് രാജിവച്ചു

ലോൺ ലഭിച്ചതിനു പിന്നാലെ ഷാർപ്പിനെ ബിബിസി ചെയർമാൻ സ്ഥാനത്ത് നിയമിക്കുകയും ചെയ്തു.

MediaOne Logo

Web Desk

  • Published:

    28 April 2023 4:11 PM GMT

ബോറിസ് ജോൺസന്റെ ലോണിൽ പങ്ക്; ബിബിസി ചെയർമാൻ റിച്ചാർഡ് ഷാർപ് രാജിവച്ചു
X

ലണ്ടൻ: ബ്രിട്ടൻ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണ് ലോൺ ഏർപ്പാടാക്കിയതിലെ പങ്ക് വിവാദമായതിനെ തുടർന്ന് ബിബിസി ചെയർമാൻ റിച്ചാർഡ് ഷാർപ് രാജിവച്ചു. ബോറിസ് ജോൺസന്റെ വായ്പയുമായി ബന്ധപ്പെട്ട് പൊതു നിയമനങ്ങൾക്കുള്ള ചട്ടങ്ങൾ ലംഘിച്ചുവെന്ന് സ്വതന്ത്ര റിപ്പോർട്ട് കണ്ടെത്തിയതിനു പിന്നാലെയാണ് രാജി.

ഒരു കനേഡിയൻ വ്യവസായിയിൽ നിന്ന് ബോറിസ് ജോൺസണ് ലോൺ ഏർപ്പാടാക്കിയതിലെ പങ്കാണ് വിവാദമായത്. സമ്പന്നനും കനേഡിയൻ വ്യവസായിയുമായ സാം ബ്ലൈത്തിൽ നിന്നാണ് 800,000 പൗണ്ട് (ഒരു മില്യൺ ഡോളർ) ബോൺസണ് വായ്പ ലഭിച്ചത്. അന്ന് കൺസർവേറ്റീവ് പാർട്ടി നേതാവായിരുന്ന ഷാർപാണ് സാമിനെ ബോറിസ് ജോൺസണ് പരിചയപ്പെടുത്തിയത്.

ജോൺസൺ അന്ന് പാർട്ടിയുടെ നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായിരുന്നു. സർക്കാരിന്റെ ശുപാർശ പ്രകാരം ബിബിസി സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ക്രെഡിറ്റ് ലൈൻ ക്രമീകരിക്കാൻ റിച്ചാർഡ് ഷാർപ് സഹായിച്ചതെന്നാണ് ആരോപണം.

ലോൺ ലഭിച്ചതിനു പിന്നാലെ ഷാർപിനെ ബിബിസി ചെയർമാൻ സ്ഥാനത്ത് നിയമിക്കുകയും ചെയ്തു. ഇത് പൊതു നിയമനങ്ങൾക്കായുള്ള സർക്കാരിന്റെ ചട്ടങ്ങളുടെ ലംഘനമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, ബിബിസിയുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നത് ശരിയാണെന്ന് കരുതുന്നതിനാൽ വെള്ളിയാഴ്ച രാവിലെ താൻ ബിബിസി അധ്യക്ഷസ്ഥാനം രാജിവച്ചതായി ഷാർപ് പ്രതികരിച്ചു.

തന്റെ പിൻഗാമിയെ കണ്ടെത്താൻ സർക്കാരിന് സമയം നൽകുന്നതിന് ജൂൺ അവസാനം വരെ തുടരാനുള്ള അഭ്യർഥന അംഗീകരിച്ചതായും ഷാർപ് കൂട്ടിച്ചേർത്തു. 2021ൽ ബിബിസി അധ്യക്ഷനായി സർക്കാർ ഷാർപിനെ തെരഞ്ഞെടുത്ത രീതി രാജ്യത്തെ പബ്ലിക് അപ്പോയിന്റ്‌മെന്റ് വാച്ച്‌ഡോഗ് അന്വേഷിച്ചുവരികയാണ്.

TAGS :

Next Story