Quantcast

മോദി-ബൈഡൻ നിർണായക കൂടിക്കാഴ്ച ഇന്ന്; സാമ്പത്തിക,സൈനിക മേഖലകളിലെ സഹകരണം ചർച്ചയാകും

ബൈഡൻ അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇന്ന് നടക്കുക

MediaOne Logo

Web Desk

  • Published:

    24 Sep 2021 1:19 AM GMT

മോദി-ബൈഡൻ നിർണായക കൂടിക്കാഴ്ച ഇന്ന്;   സാമ്പത്തിക,സൈനിക മേഖലകളിലെ സഹകരണം ചർച്ചയാകും
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന്. ബൈഡൻ അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇന്ന് നടക്കുക.

അഫ്ഗാൻ വിഷയത്തിനു പുറമെ കോവിഡ് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സൈനിക മേഖലകളിലെ സഹകരണം തുടങ്ങിയ കാര്യങ്ങളാകും പ്രധാനമായും ചർച്ചയാകുക. അമേരിക്ക, ആസ്ട്രേലിയ, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളടങ്ങുന്ന ക്വാഡ് ഉച്ചകോടിയിലും മോദി ഇന്ന് പങ്കെടുക്കും.

യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്, ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്മോറിസൺ എന്നിവരുമായി മോദി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. അഞ്ച് ബഹുരാഷ്ട്ര കമ്പനികളുടെ സി.ഇ.ഒമാരുമായും മോദി ഇന്നലെ ചർച്ച നടത്തിയിരുന്നു.

TAGS :

Next Story