നിശാക്ലബിൽ വൻ സ്‌ഫോടനം; അസർബൈജാനിൽ ഒരാൾ മരിച്ചു, മുപ്പതിലേറെ പേർക്ക് പരിക്കേറ്റു
വാതകചോർച്ചയാണ് കാരണമെന്ന് കരുതുന്നതായും അന്വേഷണം തുടരുകയാണെന്നും ഗവൺമെൻറ് വക്താവ്
അസർബൈജാൻ തലസ്ഥാനമായ ബാകുവിൽ നിശാക്ലബിലുണ്ടായ വൻസ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. വാതകചോർച്ചയാണ് കാരണമെന്ന് കരുതുന്നതായും അന്വേഷണം തുടരുകയാണെന്നും ഗവൺമെൻറ് വക്താവ് എഹ്‌സാൻ സാഹിഡോവ് മാധ്യമങ്ങളെ അറിയിച്ചു.
അപകടസ്ഥലത്തെ അവശിഷ്ടങ്ങൾ നീക്കിയുള്ള രക്ഷാപ്രവർത്തനത്തിനിടയിലും പലർക്കും പരിക്കേറ്റു. ഒരാൾ മരണപ്പെട്ടതായും 31 പേർക്ക് പരിക്കേറ്റതായും പ്രോസിക്യൂട്ടർ ജനറലുടെ ഓഫീസ് അറിയിച്ചു. പൊള്ളലേറ്റ നിലയിൽ 24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രലയ വക്താവ് പർവീസ് അബുബെകിറോവ് പറഞ്ഞു.
പുലർച്ചെ മൂന്നുമണിയോടെ അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Big explosion at nightclub; One person was killed and more than 30 were injured in Azerbaijan
Adjust Story Font
16