കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്ഫോടനം: 13 പേര്‍ കൊല്ലപ്പെട്ടു
കാബൂൾ വിമാനത്താവളത്തിനു നേരെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് അമേരിക്കയും യുകെയും ആസ്ത്രേലിയയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു
അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്ഫോടനം. കുട്ടികൾ ഉള്‍പ്പെടെ ചുരുങ്ങിയത് 13 പേര്‍ കൊല്ലപ്പെട്ടെന്ന് താലിബാൻ അറിയിച്ചു.
കാബൂൾ വിമാനത്താവളത്തിന്‍റെ രണ്ട് പ്രവേശന കവാടങ്ങളിലാണ് സ്ഫോടനമുണ്ടായത്. അഫ്ഗാനിസ്ഥാൻ വിടാനെത്തിയ സാധാരണക്കാർക്കിടയിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ അറുപതിലേറെ പേർ വിമാനത്താവളത്തിന് സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. നിരവധി താലിബാന്‍ അംഗങ്ങൾക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ഐഎസ് ഭീകരരുടെ ഭീഷണിയുണ്ടെന്നും അഫ്ഗാൻ പൗരന്മാര്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്നും യുഎസും യുകെയും ആസ്ത്രേലിയയും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഐഎസ് ഖുറാസാൻ എന്ന പേരിൽ ഐഎസിന്റെ പ്രാദേശിക ഘടകം അഫ്ഗാനിസ്ഥാനിലുണ്ടെന്നും അവർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും അമേരിക്കയാണ് ആദ്യം അറിയിച്ചത്.
ഇനി അഞ്ച് ദിവസം മാത്രമാണ് വിദേശ സേനയ്ക്ക് അഫ്ഗാനിൽ തുടരാനാവുക. പതിനായിരത്തോളം പേർ ഇപ്പോഴും പുറത്തുപോകാനായി കാത്തുനിൽക്കുന്നുണ്ട്. തങ്ങളെ സഹായിച്ച അഫ്ഗാൻ പൗരന്മാരെയടക്കം പാശ്ചാത്യ രാജ്യങ്ങൾ അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തേക്കെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇനിയുള്ള അഞ്ച് ദിവസങ്ങളിൽ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാകുമോ എന്ന കാര്യത്തിൽ നാറ്റോ അംഗരാജ്യങ്ങൾക്ക് ആശങ്കയുണ്ട്.
We can confirm that the explosion at the Abbey Gate was the result of a complex attack that resulted in a number of US & civilian casualties. We can also confirm at least one other explosion at or near the Baron Hotel, a short distance from Abbey Gate. We will continue to update.
— John Kirby (@PentagonPresSec) August 26, 2021
Adjust Story Font
16