Quantcast

കാബൂളിലെ ഗുരുദ്വാരയിൽ ഇരട്ടസ്‌ഫോടനം: ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

ഗുരുദ്വാര ആക്രമണത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    18 Jun 2022 6:29 AM GMT

കാബൂളിലെ ഗുരുദ്വാരയിൽ ഇരട്ടസ്‌ഫോടനം: ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
X

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൾ ഇരട്ട സ്‌ഫോടനം. ഗുരുദ്വാരക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് വെടിവെപ്പും ഉണ്ടായി. ഗുരുദ്വാരയിൽ നിരവധി ഭക്തരുണ്ടായിരിക്കെയാണ് സ്‌ഫോടനവും വെടിവെപ്പും നടന്നത്. നാശനഷ്ടങ്ങളെക്കുറിച്ച് ഇതുവരെ അറിവായിട്ടില്ല.

കാബൂളിലെ കർതെ പർവാൻ മേഖലയിലെ ഗുരുദ്വാരക്കു സമീപമുള്ള തിരക്കേറിയ റോഡിലാണ് സ്‌ഫോടനങ്ങളുണ്ടായത്. ജനവാസമേഖലയായതിനാൽ നിരവധി പേർക്ക് ജീവഹാനി സംഭവിച്ചുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഈ മാസം 11നും കാബൂളിൽ സ്‌ഫോടനം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് പതിനൊന്ന് പേർക്ക് പരിക്കേറ്റിരുന്നു.

ഗുരുദ്വാര ആക്രമണത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സംഭവവികാസങ്ങളെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Summary- Blasts Near Gurdwara In Afghanistan's Kabul, India Says "Deeply Concerned"

TAGS :

Next Story