Quantcast

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ഈ ആഴ്ച ഇന്ത്യയിലെത്തും

ഇന്ത്യക്ക് പുറമെ ഇസ്രായേൽ, ജോർദാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളും ഈ മാസം പത്തിന് മുൻപ് ബ്ലിങ്കൺ സന്ദർശിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    2 Nov 2023 7:28 AM GMT

Antony Blinken
X

ആന്‍റണി ബ്ലിങ്കന്‍

ഇന്ത്യ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ഈ ആഴ്ച ഇന്ത്യയിൽ എത്തും. ഒരാഴ്ച നീണ്ടു നിൽക്കുന്ന വിദേശ പര്യടനത്തിന്‍റെ ഭാഗമായാണ് ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിനും ഇന്ത്യ സന്ദർശിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുമായി ഇരുവരും മന്ത്രി തല ചർച്ചകൾ നടത്തും.. ഇന്തോ പസഫിക് മേഖലയിലെ സഹകരണം, അന്താരാഷ്ട്ര രാഷ്ട്രീയ സംഭവവികാസങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ മുഖ്യ ചർച്ചാ വിഷയങ്ങളാകും.

ഇന്ത്യക്ക് പുറമെ ഇസ്രായേൽ, ജോർദാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളും ഈ മാസം പത്തിന് മുൻപ് ബ്ലിങ്കൺ സന്ദർശിക്കുന്നുണ്ട്. ഇസ്രായേലിൽ ഹമാസ് കൂട്ടക്കൊല നടത്തുന്നു എന്ന് ആരോപിക്കുന്ന ആൻ്റണി ബ്ലിങ്കൺ, വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നത് ഇസ്രായേലിന് വേണ്ടി ലോകരാഷ്ട്രങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ കൂടി വേണ്ടിയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ജപ്പാനിൽ നടക്കുന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ രണ്ടാം ഉച്ചകോടിയിലും ആൻ്റണി ബ്ലിങ്കൺ പങ്കെടുക്കും.

TAGS :

Next Story