ഹോട്ട് എയർ ബലൂണുകൾക്കിടയിലൂടെ ആകാശ നടത്തം; ലോക റെക്കോർഡ് സൃഷ്ടിച്ച് ബ്രസീലുകാരൻ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ഇരട്ടി ഉയരത്തിലെത്തിലാണ് റാഫേൽ ആകാശ നടത്തം പൂർത്തിയാക്കിയത്
ബ്രസീല്‍: രണ്ട് ഹോട്ട് എയർ ബലൂണുകൾ. അവക്കിടയിലൂടെ കെട്ടിയ കയറിലൂടെ ആകാശ നടത്തം. കാണുന്ന ആരുടെയും ശ്വസം നിന്നുപോകുന്ന കാഴ്ച. അതും ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ രണ്ടിരട്ടി ഉയരത്തിൽ. റോപ് വാക്കിൽ പുതിയ ലോകറെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ബ്രസീലുകാരനായ റാഫേൽ സുഗ്‌നോ ബ്രിഡി. 6,326 അടി ഉയരത്തിൽ രണ്ട് ഹോട്ട് എയർ ബലൂണുകൾക്കിടയിൽ കെട്ടിയിരിക്കുന്ന കയറിലൂടെ നടന്നാണ് റാഫേൽ സുഗ്‌നോ ബ്രിഡി ലോക റെക്കോർഡ് സൃഷ്ടിച്ചത്.
1901 മീറ്റർ അഥവാ 6,326 അടി ഉയരത്തിൽ രണ്ട് ഹോട്ട് എയർ ബലൂണുകൾക്കിടയിൽ കെട്ടിയ കയറിലൂടെയായിരുന്നു. ബ്രസീലിലെ സാന്താ കാതറീനയിൽ പ്രയ ഗ്രാൻഡെയ്ക്ക് മുകളിലായിരുന്നു ഇയാളുടെ ആകാശ നടത്തം. തന്റെ പ്രകടനത്തിന് മുമ്പായി റാഫേൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ പേര് രജിസ്റ്റർ ചെയ്തിരുന്നു. റാഫേലിന്റെ ആകാശനടത്തത്തിന്റെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നു. നിമിഷങ്ങൾക്കകമാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത്. ഓൺലൈനിൽ വൈറലാവുകയും ചെയ്തു. ഒമ്പത് ലക്ഷത്തിലധികം പേരാണ് ഈവീഡിയോ കണ്ടത്.
വൈറലായ വീഡിയോയിൽ രണ്ട് ഹോട്ട് എയർ ബലൂണുകൾക്കിടയിൽ കെട്ടിയിട്ടിരിക്കുന്ന 25 സെന്റീമീറ്റർ നീളമുള്ള സ്ലാക്ക്‌ലൈനിൽ നഗ്‌നപാദനായി നടക്കുന്ന റാഫേലിനെ കാണാം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ഇരട്ടി ഉയരത്തിലെത്തിലാണ് റാഫേൽ ആകാശ നടത്തം പൂർത്തിയാക്കിയതെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് അറിയിച്ചു. നിരവധി പേരാണ് റാഫേലിന്റെ ആകാശ നടത്തത്തെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.
Adjust Story Font
16