Quantcast

ബ്രിട്ടന്റെയും യുഎസിന്റെയും സൈനികകേന്ദ്രങ്ങൾ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമിക്കും; മുന്നറിയിപ്പുമായി വ്ളാദിമിർ പുടിൻ

യുക്രൈനെതിരായ യുദ്ധത്തിൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചതായി പുടിൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-11-22 14:16:39.0

Published:

22 Nov 2024 3:33 AM GMT

ബ്രിട്ടന്റെയും യുഎസിന്റെയും സൈനികകേന്ദ്രങ്ങൾ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമിക്കും; മുന്നറിയിപ്പുമായി വ്ളാദിമിർ പുടിൻ
X

മോസ്കോ: ബ്രിട്ടണെയും യുഎസിനെയും ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമിക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. യുക്രൈനെതിരായ യുദ്ധത്തിൽ ബാലിസ്റ്റിക് മിസൈൽ റഷ്യ പ്രയോഗിച്ചതായി പുടിൻ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ്​ ഒരു രാജ്യത്തിനു നേരെ റഷ്യ ഇത്തരം മിസൈൽ പ്രയോ​ഗിക്കുന്നത്.

റഷ്യയിൽ യുഎസ് നിർമിത ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രൈന് അനുമതി നൽകിയതിനുപിന്നാലെ അമേരിക്കൻ നിർമിത ആയുധങ്ങൾ റഷ്യക്കു നേരെ യുക്രൈൻ പ്രയോഗിച്ചിരുന്നു. അതിന് മറുപടിയായി ആണ് റഷ്യ യുക്രൈയ്​ന്​ നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോ​ഗിച്ചത്.

ഇതിന് പിന്നാലെയാണ് യുകെയേയും മിസൈൽ ഉപയോഗിച്ച് ആക്രമിക്കുമെന്ന് പുടിൻ പറഞ്ഞത്. യുക്രെയ്ന് ആയുധങ്ങൾ നൽകിയ രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്തുമെന്നും അതിന് തങ്ങൾക്ക് അവകാശമുണ്ടെന്നുമാണ് പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞത്. റഷ്യ ലക്ഷ്യംവെക്കുന്ന രാജ്യങ്ങൾക്ക് സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാൻ മുന്നറിയിപ്പ് നൽകുകയാണെന്നും പുടിൻ പറഞ്ഞു. അമേരിക്കൻ, ബ്രിട്ടീഷ് ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചതിന് മറുപടിയായി യുക്രൈനിലെ ഡിനിപ്രോയിലുള്ള തന്ത്രപ്രധാന കെട്ടിടങ്ങൾക്കു നേരെ ആക്രമണം നടത്തിയതെന്നും പുടിൻ കൂട്ടിച്ചേർത്തു.

യുക്രൈൻ യുദ്ധത്തിൽ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന സൂചന നൽകി റഷ്യയുടെ ആണവായുധ നയങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള നിയമത്തിൽ കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഒപ്പുവെച്ചിരുന്നു. യുദ്ധം 1000 ദിവസം പിന്നിട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു റഷ്യയുടെ നിർണായകതീരുമാനം. ആണവായുധശേഷിയല്ലാത്ത ഒരു രാജ്യം ആണവശക്തിയായ മറ്റൊരു രാജ്യത്തിന്റെ പിന്തുണയോടെ റഷ്യക്കുനേരേ നടത്തുന്ന ആക്രമണം സംയുക്ത ആക്രമണമായി കണക്കാക്കുമെന്നായിരുന്നു ആണവനയത്തിലെ മാറ്റം. സുപ്രധാനമായ അത്തരം ആക്രമണങ്ങൾക്കെതിരേ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.

TAGS :

Next Story