Quantcast

വികസ്വര രാജ്യങ്ങളിലേക്ക് 20 ദശലക്ഷം കോവിഡ് വാക്‌സിൻ നൽകുമെന്നു ബ്രിട്ടൻ

ഈ വർഷം അവസാനത്തോടെ വാക്‌സിൻ ഡോസുകൾ എത്തിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2021-10-30 10:43:54.0

Published:

30 Oct 2021 10:37 AM GMT

വികസ്വര രാജ്യങ്ങളിലേക്ക് 20 ദശലക്ഷം കോവിഡ് വാക്‌സിൻ നൽകുമെന്നു ബ്രിട്ടൻ
X

20 ദശലക്ഷം കോവിഡ് വക്‌സിൻ വികസ്വര രാജ്യങ്ങളിലേക്ക് നൽകുമെന്നു ബ്രിട്ടൻ. ഈ വർഷം അവസാനത്തോടെ വാക്‌സിൻ ഡോസുകൾ എത്തിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കോവിഡ്‌ പാൻഡമിക്കിന് ശേഷമുള്ള രാജ്യങ്ങളുടെ സാമ്പത്തിക നില വേഗത്തിലാക്കാൻ ഇത്‌ വളരെ ആവശ്യമായ നടപടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

എന്നാൽ ഇതിന് വികസ്വര രാഷ്ട്രങ്ങളുടെ പിന്തുണയും ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാശ്ചാത്യ രാജ്യങ്ങൾ മുന്നോട്ടു കുതിക്കുമ്പോൾ വികസ്വര രാജ്യങ്ങൾ അവരുടെ ജനങ്ങൾക്ക് കോവിഡ് വാക്‌സിൻ നൽകാൻ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം ആദ്യം നടന്ന ഏറ്റവും വലിയ ഏഴ് വികസിത സമ്പദ് വ്യവസ്ഥകളുടെ നേതാക്കളുടെ യോഗത്തിൽ ബ്രിട്ടൻ 100 ദശലക്ഷം വാക്‌സിൻ ഡോസുകൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും വിമർശനങ്ങളുണ്ട്. 10 ദശലക്ഷം ഡോസുകൾ വിതരണം ചെയ്തതെന്ന് ബ്രിട്ടൻ അറിയിച്ചു. വരും ആഴ്ചകളിൽ 10 ദശലക്ഷം ഡോസുകൾ കൂടി നൽകും 2021 ൽ ആകെ 30.6 മില്യൺ വാക്‌സിൻ ഡോസുകൾ നൽകുമെന്നും ബ്രിട്ടൻ അറിയിച്ചു.

TAGS :

Next Story