ഭാരം 317 കി.ഗ്രാം, ദിവസം 10,000 കാലറിയുടെ ഭക്ഷണം; ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ മനുഷ്യന്‍ അന്തരിച്ചു
ജന്‍മദിനത്തിന് ഒരാഴ്ച മുന്‍പ് കഴിഞ്ഞ ശനിയാഴ്ച സറേയിലാണ് ജേസന്‍റെ അന്ത്യം
ജേസണ്‍ ഹോള്‍ട്ടണ്‍
ലണ്ടന്‍: 34-ാം പിറന്നാള്‍ ആഘോഷിക്കാന്‍ കാത്തുനില്‍ക്കാതെ ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ മനുഷ്യനായ ജേസണ്‍ ഹോള്‍ട്ടണ്‍ വിടപറഞ്ഞു. ജന്‍മദിനത്തിന് ഒരാഴ്ച മുന്‍പ് കഴിഞ്ഞ ശനിയാഴ്ച സറേയിലാണ് ജേസന്‍റെ അന്ത്യം. 317 കിലോഗ്രാമായിരുന്നു യുവാവിന്‍റെ ശരീരഭാരം.
ജേസന്‍റെ വൃക്കയുടെ പ്രവര്‍ത്തനമാണ് ആദ്യം നിലച്ചതെന്ന് മാതാവ് ലെയ്‍സ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ മകന്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി അവര്‍ കൂട്ടിച്ചേര്‍ത്തു. ആന്തരിക അവയവങ്ങളുടെ തകരാറും അമിതവണ്ണവുമാണ് ഹോള്‍ട്ടന്‍റെ മരണകാരണം. പിതാവിന്‍റെ മരണത്തെ തുടര്‍ന്ന് കൗമാരപ്രായത്തിലാണ് ഹോള്‍ട്ടന്‍ അമിതമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയത്. ഒരു ദിവസം 10,000 കാലറിയുടെ ഭക്ഷണം കഴിക്കുമായിരുന്നു. ഡോണര്‍ കബാബുകളായിരുന്നു അദ്ദേഹത്തിന്‍റെ പ്രഭാതഭക്ഷണം. ''എന്‍റെ സമയം കഴിഞ്ഞുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് 34 വയസാകാറായി. എന്തെങ്കിലും പരീക്ഷിക്കണമെന്ന് ഞാന്‍ മനസിലാക്കുന്നു'' കഴിഞ്ഞ വര്‍ഷം ടോക്ക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ജേസണ്‍ പറഞ്ഞിരുന്നു.
2020ല്‍ ഫ്ലാറ്റില്‍ വച്ച് അദ്ദേഹം കുഴഞ്ഞുവീണിരുന്നു. 30-ലധികം അഗ്നിശമന സേനാംഗങ്ങള്‍ക്കൊപ്പം ഒരു ക്രയിനിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ചത്. തന്‍റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയമെന്നാണ് ഈ സംഭവത്തെ ജേസണ്‍ വിശേഷിപ്പിച്ചത്. പിന്നീട് രണ്ടു വര്‍ഷത്തിന് ശേഷം നിരവധി സ്ട്രോക്കുകള്‍ അദ്ദേഹത്തിനുണ്ടായി. രക്തം കട്ട പിടിക്കാനും തുടങ്ങി. കുറച്ചുനാളുകളായി ഒന്നനങ്ങാന്‍ പോലുമാകാതെ കിടന്ന കിടപ്പില്‍ തന്നെയായിരുന്നു ജേസണ്‍. ശ്വസിക്കാനും ബുദ്ധിമുട്ടിയിരുന്നു.
Adjust Story Font
16