Quantcast

പുരുഷ ക്രൂ അംഗങ്ങൾക്ക് കമ്മലും കൺമഷിയും; ജൻഡർ ന്യൂട്രലാകാൻ ബ്രിട്ടീഷ് എയർവേയ്‌സ്

ജൻഡർ ന്യൂട്രൽ നിലപാട് സ്വീകരിക്കുന്നത് സംബന്ധിച്ച് യുകെയിലെ ഔദ്യോഗിക വിമാന കമ്പനി ആഭ്യന്തര മെമ്മോ അയച്ചു

MediaOne Logo

Web Desk

  • Published:

    11 Nov 2022 4:34 PM GMT

പുരുഷ ക്രൂ അംഗങ്ങൾക്ക് കമ്മലും കൺമഷിയും; ജൻഡർ ന്യൂട്രലാകാൻ ബ്രിട്ടീഷ് എയർവേയ്‌സ്
X

ജൻഡർ ന്യൂട്രലാകാനൊരുങ്ങി ബ്രിട്ടീഷ് എയർവേയ്‌സ്. ഇതിന്റെ ഭാഗമായി പുരുഷ പൈലറ്റുമാർക്കും കാബിൻ ക്രൂവിലെ പുരുഷ അംഗങ്ങൾക്കും മേക്കപ്പും ആഭരണങ്ങളും അണിയാൻ അനുവദിക്കും. ആദ്യമായാണ് ഇത്തരം കാര്യങ്ങൾ പുരുഷന്മാർക്ക് അനുവദിക്കുന്നത്. ജൻഡർ ന്യൂട്രൽ നിലപാട് സ്വീകരിക്കുന്നത് സംബന്ധിച്ച് യുകെയിലെ ഔദ്യോഗിക വിമാന കമ്പനി ആഭ്യന്തര മെമ്മോ അയച്ചതായി ദി ഗാർഡിയൻ റിപ്പോർട്ടു ചെയ്തു. യൂണിഫോമിലുള്ള എല്ലാ ജീവനക്കാർക്കും തിങ്കളാഴ്ച മുതൽ കൺമഷി, കൺപീലി അലങ്കാര വസ്തു, കമ്മൽ തുടങ്ങിയവ അണിയാമെന്നും ഹാൻഡ് ബാഗടക്കമുള്ള വസ്തുക്കൾ കൊണ്ടുനടക്കാമെന്നും മെമ്മോയിൽ അറിയിച്ചു. പുരുഷന്മാരുടെ 'മാൻ ബൺ' മുടി അലങ്കാരവും നഖം പോളിഷ് ചെയ്യുന്നതും അനുവദിക്കുമെന്നും പറഞ്ഞു. 'ബോൾഡായിരിക്കുക, അഭിമാനത്തോടെയിരിക്കുക, നിങ്ങളായിരിക്കുക' മെമ്മോയിൽ ചൂണ്ടിക്കാട്ടി.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ലിംഗം, ലിംഗ സ്വത്വം, വംശം, സാമൂഹിക പശ്ചാത്തലം, സംസ്‌കാരം, ലൈംഗിക ഐഡന്റിറ്റി എന്നീ വേർതിരിവുകളില്ലാതെ എല്ലാവരും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. എന്നാൽ മേക്കപ്പ് ചെയ്യുമ്പോൾ സ്വാഭാവിക രൂപം ലഭിക്കുന്ന തരത്തിൽ ചെയ്യാൻ എയർവേയ്‌സ് നിർദേശിച്ചതായി ദി ഇൻഡിപെൻഡൻറ് റിപ്പോർട്ട് ചെയ്തു.

എല്ലാവരെയും ഉൾക്കൊള്ളുന്ന തൊഴിൽ സാഹചര്യം സൃഷ്ടിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങളൊരുക്കി അവരായി തന്നെ ജോലിക്കെത്താൻ അവസരം ഒരുക്കുകയാണെന്നും ബ്രിട്ടീഷ് എയർവേയ്‌സ് പറഞ്ഞു.

British Airways to become gender neutral

TAGS :

Next Story