Quantcast

വിമാനത്താവളത്തിന്റെ റൺവേയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് പൊട്ടി; ജപ്പാനിൽ നിരവധി വിമാനങ്ങൾ റദ്ദാക്കി

വിമാനത്താവളത്തില്‍ റണ്‍വേക്ക് സമീപമാണ് ബോംബ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെത്തുടര്‍ന്ന് ടാക്‌സിവേയില്‍ 7 മീറ്റര്‍ വീതിയും 1 മീറ്റര്‍ ആഴവുമുള്ള കുഴി രൂപപ്പെട്ടന്നാണ് റിപ്പോര്‍ട്ട്.

MediaOne Logo

Web Desk

  • Published:

    3 Oct 2024 7:02 AM GMT

World War
X

ടോക്യോ: രണ്ടാം ലോകമഹായുദ്ധകാലത്ത് യുഎസ് നിക്ഷേപിച്ച ബോംബ് പൊട്ടിയതിനെ തുടര്‍ന്ന് തെക്ക്-പടിഞ്ഞാറ് ജപ്പാനിലെ മിയാസാക്കി വിമാനത്താവളം അടച്ചു. വിമാനത്താവളത്തില്‍ റണ്‍വേക്ക് സമീപമാണ് ബോംബ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെത്തുടര്‍ന്ന് ടാക്‌സിവേയില്‍ 7 മീറ്റര്‍ വീതിയും 1 മീറ്റര്‍ ആഴവുമുള്ള കുഴി രൂപപ്പെട്ടന്നാണ് റിപ്പോര്‍ട്ട്.

മണ്ണിനടിയിൽ കുഴിച്ചിട്ട ബോംബാണ് പൊട്ടിത്തെറിച്ചത്. അമേരിക്കൻ ബോംബാണെന്നും യുദ്ധകാലത്തെ വ്യോമാക്രമണത്തിൽ പൊട്ടാതെ കിടന്നിരുന്നതാണെന്നും സ്ഥിരീകരിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച രാവിലെയോടെ അറ്റകുറ്റപ്പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ വക്താവ് യോഷിമാസ ഹയാഷി പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കും.

അമേരിക്കന്‍ ബോംബാണ് പൊട്ടിയതെന്നും യുദ്ധകാലത്തെ വ്യോമാക്രമണത്തില്‍ പൊട്ടാതെ കിടന്നിരുന്നതാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് ജപ്പാന്‍ എയര്‍ലൈന്‍സ്, നിപ്പോണ്‍ എയര്‍വേയ്‌സ് തുടങ്ങി മിയാസാക്കി വിമാനത്താവളത്തില്‍ നിന്നുള്ള പ്രമുഖ കമ്പനികളുടെ സര്‍വീസ് മുടങ്ങിയിട്ടുണ്ട്.

ടാക്സിവേയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാല്‍ എത്രയും വേഗം സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് വിമാനക്കമ്പനികള്‍. ഇതിന് മുമ്പും വിമാനത്താവളത്തില്‍ നിന്നും പൊട്ടാത്ത ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്. 2023ല്‍ ഇത്തരത്തില്‍ കണ്ടെത്തിയ ബോംബുകള്‍ കൂട്ടത്തോടെ നിര്‍വീര്യമാക്കിയിരുന്നു

TAGS :

Next Story