ആകാശച്ചുഴിയില്‍പ്പെട്ട് വിമാനത്തിലെ ജീവനക്കാര്‍ക്ക് പരിക്ക്
മൂന്ന് മണിക്കൂറോളം ആകാശത്ത് ചുറ്റിത്തിരിഞ്ഞ ശേഷമാണ് വിമാനം ലാന്‍ഡ് ചെയ്തത്
ലണ്ടന്‍: 30,000 അടി ഉയരത്തിൽ ആകാശച്ചുഴിയില്‍പ്പെട്ട വിമാനത്തിലെ കാബിന്‍ ക്രൂവിന് പരിക്ക്. അഞ്ച് ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ഒരാള്‍ക്ക് ശസ്ത്രക്രിയ വേണ്ടിവന്നു. ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിലാണ് സംഭവം.
സിംഗപ്പൂരിലെ ചാംഗിയിൽ നിന്ന് ലണ്ടനിലെ ഹീത്രൂവിലേക്കുള്ള യാത്രക്കിടെ ബിഎ ഫ്ലൈറ്റ് 12 ആണ് ആകാശച്ചുഴിയില്‍പ്പെട്ടത്. വിമാനം ബംഗാൾ ഉൾക്കടലിന് മുകളില്‍ എത്തിയപ്പോഴാണ് സംഭവം. കാലിനും തുടയെല്ലിനും പരിക്കേറ്റ ഒരാള്‍ക്ക് ശസ്ത്രക്രിയ വേണ്ടിവന്നു.
വ്യാഴാഴ്ച രാത്രി 11.16ന് ചാംഗി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന് മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര തുടരാന്‍ കഴിയാത്ത സ്ഥിതിവന്നു. മൂന്ന് മണിക്കൂറോളം ആകാശത്ത് ചുറ്റിത്തിരിഞ്ഞ ശേഷം സിംഗപ്പൂരില്‍ ലാന്‍ഡ് ചെയ്തു.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും അതുകൊണ്ടാണ് വിമാനം സിംഗപ്പൂരിലിറക്കിയതെന്നും ബ്രിട്ടീഷ് എയര്‍വെയ്സ് പ്രതികരിച്ചു. ലണ്ടനിലെത്താന്‍ വൈകിയതിന് യാത്രക്കാരോട് ക്ഷമാപണം നടത്തുന്നു. യാത്രക്കാര്‍ക്ക് ഹോട്ടലിൽ താമസ സൗകര്യം ഒരുക്കിയിരുന്നുവെന്നും വിമാന കമ്പനി പ്രതിനിധി അറിയിച്ചു. കഴിഞ്ഞ 40 വർഷത്തിനിടെ ആകാശച്ചുഴി 50 ശതമാനം വർധിച്ചെന്നാണ് റിപ്പോര്‍ട്ട്.
Summary- A British Airways flight turned around after it encountered severe turbulence at 30,000 feet, leaving one flight attendant needing surgery
Adjust Story Font
16