'കഷണ്ടി' എന്ന് വിളിച്ചാൽ ലൈംഗികാധിക്ഷേപം; ഉത്തരവിറക്കി യു.കെ ട്രിബ്യൂണൽ
വിധിന്യായത്തിൽ, ഒരു വശത്ത് 'കഷണ്ടി' എന്ന വാക്കും മറുവശത്ത് ലൈംഗികതയുടെ സംരക്ഷിത സ്വഭാവവും തമ്മിൽ ബന്ധമുണ്ടെന്ന് വിധിയിൽ പറയുന്നു
ലണ്ടൻ:ജോലിസ്ഥലത്ത് പുരുഷനെ കഷണ്ടി എന്ന് വിളിക്കുന്നത് ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെന്ന് ഇംഗ്ലണ്ടിലെ എംപ്ലോയ്മെന്റ് ട്രിബ്യൂണൽ. ജഡ്ജി ജോനാഥൻ ബ്രെയിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രിബ്യൂണലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വെസ്റ്റ് യോർക്ക്ഷയർ ആസ്ഥാനമായ ബ്രിട്ടീഷ് ബംഗ് എന്ന കമ്പനിക്കെതിരെയുള്ള കേസിലാണ് വിധി. കമ്പനിയിൽ 24 വർഷം ജോലി ചെയ്ത ഒരാളെ കഷണ്ടിയുടെ പേരിൽ പിരിച്ചുവിടപ്പെട്ട നടപടിയിൽ ചോദ്യം ചെയ്താണ് ഹരജി നൽകിയിരുന്നത്. ഇത്തരത്തിലുള്ള അന്യായമായ പിരിച്ചുവിടൽ ലിംഗ വിവേചനമാണെന്ന് കോടതി പ്രസ്താവിച്ചു. ഒരാളുടെ തലയിലെ കഷണ്ടി കേവലം അപമാനമാണോ അല്ലങ്കിൽ ഉപദ്രവമാണോ എന്ന കാര്യത്തിൽ കൂടുതൽ പരിശോധന നടത്തേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. വിധിന്യായത്തിൽ, ഒരു വശത്ത് 'കഷണ്ടി' എന്ന വാക്കും മറുവശത്ത് ലൈംഗികതയുടെ സംരക്ഷിത സ്വഭാവവും തമ്മിൽ ബന്ധമുണ്ടെന്ന് വിധിയിൽ പറയുന്നു.
2019 ലെ ഒരു തർക്കത്തിനിടെ ഫാക്ടറി സൂപ്പർവൈസർ ജാമി കിംഗ് എന്നയാളുമായി മുടിയുടെ അഭാവത്തെക്കുറിച്ച് നടത്തിയ സംസാരിത്തിനിടെ താൻ ലൈംഗിക പീഡനത്തിന് ഇരയായതായി അദ്ദേഹം പരാതിപ്പെട്ടു. സംസാരം മോശമായപ്പോൾ മണ്ടൻ, കഷണ്ടി എന്നൊക്കെ വിളിക്കാൻ തുടങ്ങി.
കമ്പനിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ സ്ത്രീകളും പുരുഷന്മാരും കഷണ്ടിയുള്ളവരായിരിക്കാമെന്ന വാദം ഉന്നയിച്ചപ്പോൾ സ്ത്രീകളെക്കാൾ കൂടുതൽ പുരുഷൻമാരിലാണ് കഷണ്ടി കാണപ്പെടുന്നതെന്നും ഇതിന്റെ പേരിലുള്ള അധിക്ഷേപം ലൈംഗികാതിക്രമമായി കണക്കാക്കുമെന്നും കോടതി നിരീക്ഷിച്ചു. ജോലിസ്ഥലത്ത് ഒരു പുരുഷൻറെ കഷണ്ടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ഒരു സ്ത്രീയുടെ സ്തനങ്ങളുടെ വലിപ്പത്തെ പരാമർശിക്കുന്നതിന് തുല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Adjust Story Font
16