മാസങ്ങൾ നീണ്ട പ്രതിഷേധം; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ചൈന
പുതിയ മാർഗ നിർദേശങ്ങള്‍ നാഷണൽ ഹെൽത്ത് കമ്മീഷൻ പ്രഖ്യാപിച്ചു
ബെയ്ജിങ്: കോവിഡ് നിയന്ത്രങ്ങളിൽ രാജ്യ വ്യാപകമായി ഇളവ് വരുത്തി ചൈന. മാസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് ചൈനയുടെ തീരുമാനം. സീറോ-കോവിഡ് നയം ചൈനയിലെ ജന ജീവിതത്തെ മടുപ്പിക്കുന്നതായും പരിശോധനയുടെ വ്യാപ്തി കുറക്കുന്നതായും നാഷണൽ ഹെൽത്ത് കമ്മീഷൻ പ്രഖ്യാപിച്ച പുതിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.
പുതിയ ചില മാർഗ നിർദേശങ്ങള്‍
. കോവിഡ് ഗുരുതരമല്ലാത്തവർക്ക് സർക്കാർ ഹോസ്പിറ്റലിലെ സൗകര്യം ആവശ്യമില്ലെങ്കിൽ വീടുകളിലെ ക്വാറന്റൈൻ ഉപയോഗപ്പെടുത്താവുന്നതാണ്.
. നേഴ്സിംഗ് ഹോമുകൾ, മെഡിക്കൽ സ്ഥാപനങ്ങൾ, കിന്റർ ഗാർഡൻ, സ്‌കൂളുകൾ എന്നിവയൊഴികെ മറ്റിടങ്ങളിൽ പ്രവേശിക്കണമെങ്കിൽ ഫോണിലെ ഗ്രീൻ ഹെൽത്ത് കോഡ് കാണിക്കേണ്ടതില്ല.
. പുതിയ മാർഗ നിർദേശങ്ങൾ പ്രകാരം രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരോ ചെറിയ തോതിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നതോ ആയ ആളുകൾക്ക് ക്വാറന്റൈൻ ഒഴിവാക്കിയിട്ടുണ്ട്.
. സ്‌കൂളുകൾ, ആശുപത്രികൾ, നഴ്‌സിംഗ് ഹോമുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പിസിആർ പരിശോധന തുടരും
. പ്രായമായവർക്കുള്ള വാക്‌സിനേഷൻ തുടരും
. പൊതുഗതാഗതം ഉപയോഗിപ്പെടുത്തുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കേണ്ടതില്ല.
Adjust Story Font
16