റഷ്യക്കെതിരെ ഉപരോധമേർപ്പെടുത്തില്ലെന്ന് ചൈന
കഴിഞ്ഞ ഏതാനും വർഷങ്ങളായി റഷ്യയും ചൈനയും തമ്മിലുള്ള വ്യാപാരത്തിൽ വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള വ്യാപാരമൂല്യത്തിൽ കഴിഞ്ഞ വർഷം 146.9 ബില്യൻ ഡോളറിന്റെ വർധനയാണ് ഉണ്ടായത്.
യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യക്കെതിരെ പാശ്ചത്യരാജ്യങ്ങൾ ഏർപ്പെടുത്തുന്ന ഉപരോധത്തിൽ ചേരില്ലെന്ന് ചൈന. യുക്രൈൻ അധിനിവേശത്തെ അപലപിക്കാൻ തയ്യാറല്ലെന്ന് ചൈന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഉപരോധങ്ങളാണ് റഷ്യക്കെതിരെ പാശ്ചാത്യൻ രാജ്യങ്ങൾ ഏർപ്പെടുത്തുന്നുതെന്ന് ചൈന ആവർത്തിച്ചു.
''സാമ്പത്തിക ഉപരോധങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ ഇവയെ അംഗീകരിക്കുന്നില്ല, പ്രത്യേകിച്ച് ഏകപക്ഷീയമായി ആരംഭിച്ച ഉപരോധങ്ങൾ നിയമപരമായ കാരണങ്ങളില്ലാത്തതിനാൽ അംഗീകരിക്കാനാവില്ല''- ചൈന ബാങ്കിങ് ആൻഡ് ഇൻഷൂറൻസ് റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ ഗ്വുഓ ഷൂഖിങ് പറഞ്ഞു.
അത്തരം ഉപരോധങ്ങളിൽ ഞങ്ങൾ പങ്കെടുക്കില്ല. പ്രധാനപ്പെട്ട കക്ഷികളുമായി സാമ്പത്തിക വ്യാപാര വിനിമയങ്ങൾ നിലനിർത്തുന്നത് തുടരും-അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി റഷ്യയും ചൈനയും തമ്മിലുള്ള വ്യാപാരത്തിൽ വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള വ്യാപാരമൂല്യത്തിൽ കഴിഞ്ഞ വർഷം 146.9 ബില്യൻ ഡോളറിന്റെ വർധനയാണ് ഉണ്ടായത്. ഓയിൽ, ഗ്യാസ്, കൽക്കരി, കാർഷിക ഉത്പനങ്ങൾ തുടങ്ങിയവരുടെ വ്യാപാരത്തിൽ വലിയ പങ്കാളിത്തമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത്.
Adjust Story Font
16