വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു; കഴിഞ്ഞ ഒരു മാസത്തിനിടെ ചൈന പൂട്ടിച്ചത് ഒരു ലക്ഷത്തിലധികം ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍
ചൈനയും ലോകമെമ്പാടുമുള്ള രാജ്യങ്ങളും ഓൺലൈനിൽ വ്യാജ വാർത്താ കവറേജിന്‍റെ ആക്രമണത്തില്‍ പിടിമുറുക്കുന്നതിനിടയിലാണ് നടപടി
സൈബര്‍ സ്പേസ് അഡ്മിനിസ്ട്രേഷന്‍ ഓഫ് ചൈന
ബെയ്ജിംഗ്: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കഴിഞ്ഞ ഒരു മാസത്തിനിടെ ചൈന ഒരു ലക്ഷത്തിലധികം ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ പൂട്ടിച്ചതായി സൈബർസ്‌പേസ് റെഗുലേറ്റർ. ഏപ്രിൽ 6 മുതൽ വ്യാജ വാർത്താ യൂണിറ്റുകളുടെയും വാർത്താ അവതാരകരുടെയും 107,000 അക്കൗണ്ടുകളും 835,000 വ്യാജ വാർത്താ വിവരങ്ങളും ഇല്ലാതാക്കിയതായി റെഗുലേറ്റർ അറിയിച്ചു.
ചൈനയും ലോകമെമ്പാടുമുള്ള രാജ്യങ്ങളും ഓൺലൈനിൽ വ്യാജ വാർത്താ കവറേജിന്‍റെ ആക്രമണത്തില്‍ പിടിമുറുക്കുന്നതിനിടയിലാണ് നടപടി. കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് ചൈനയുടെ തീരുമാനം. ചൈനീസ് സോഷ്യൽ മീഡിയയിലെ വാർത്താ പ്രചരണം ഇതിനകം തന്നെ ശക്തമായി നിയന്ത്രിച്ചിട്ടുണ്ട്. ന്യൂസ് സ്റ്റുഡിയോ ദൃശ്യങ്ങളിൽ കൃത്രിമം കാണിച്ചും പ്രൊഫഷണൽ ന്യൂസ് അവതാരകരെ അനുകരിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആങ്കർമാരെ സൃഷ്ടിച്ച് ആധികാരിക വാർത്താ മാധ്യമമായി വേഷംമാറിയ അക്കൗണ്ടുകൾ കണ്ടെത്തിയതായി സിഎസി(സൈബര്‍ സ്പേസ് അഡ്മിനിസ്ട്രേഷന്‍ ഓഫ് ചൈന) പറഞ്ഞു.
സാമൂഹിക സംഭവങ്ങൾ, അന്താരാഷ്‌ട്ര സമകാലിക വിഷയങ്ങൾ തുടങ്ങിയ ചൂടേറിയ വിഷയങ്ങളെക്കുറിച്ചുള്ള വ്യാജ വാർത്തകൾ തിരിച്ചറിഞ്ഞതെന്ന് സിഎസി തിങ്കളാഴ്ച വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.
Adjust Story Font
16