Quantcast

കുട്ടികൾക്ക് രാത്രിയിൽ ഇൻറർനെറ്റില്ല; ചൈനയിൽ പുതിയ നിയമം വരുന്നു

എട്ട് വയസും അതിനുതാഴെയുമുള്ളവർക്ക് ദിവസത്തിൽ 40 മിനിട്ടും 16, 17 വയസ്സുള്ളവർക്ക് രണ്ടു മണിക്കൂർ വരെയും മാത്രം ഇൻറർനെറ്റ് അനുവദിക്കുന്ന സംവിധാനവും

MediaOne Logo

Web Desk

  • Published:

    2 Aug 2023 12:40 PM GMT

China introduces new law to curb internet addiction among children
X

ബീജിംഗ്: കുട്ടികൾക്കിടയിലുള്ള ഇൻറർനെറ്റ് ആസക്തി അവസാനിപ്പിക്കാൻ ചൈനയിൽ പുതിയ നിയമം വരുന്നു. 18 വയസ്സിന് താഴെയുള്ളയുള്ള കുട്ടികളുടെ മൊബൈലുകളിൽ രാത്രി പത്തു മണി മുതൽ രാവിലെ ആറു മണി ഇൻറർനെറ്റ് ലഭ്യത ഒഴിവാക്കുന്ന നിയമമാണ് ചൈന കൊണ്ടുവരുന്നത്. പൊതുജനങ്ങളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം നിയമം സെപ്തംബർ രണ്ട് മുതൽ പ്രാബല്യത്തിൽ വരും.

എട്ട് വയസും അതിനുതാഴെയുമുള്ളവർക്ക് ദിവസത്തിൽ 40 മിനിട്ടും 16, 17 വയസ്സുള്ളവർക്ക് രണ്ടു മണിക്കൂർ വരെയും മാത്രം ഇൻറർനെറ്റ് അനുവദിക്കുന്ന സംവിധാനവും നിലവിൽ വരും. എട്ടിനും 16 നും ഇടയിൽ പ്രായമുള്ളവർക്ക് ഒരു മണിക്കൂറാണ് നെറ്റ് ലഭിക്കുക.

സൈബർ സ്‌പേസ് അഡ്മിനിസ്‌ട്രേഷനാ(സിഎസി)ണ് നിയമം കൊണ്ടുവരുന്നത്. കുട്ടികൾക്കിടയിൽ ഇൻറർനെറ്റ് ആസക്തി കുറയ്ക്കാനായി മൈനർ മോഡ് പ്രോഗ്രാമുകൾ കൊണ്ടുവരാനായി സിഎസി കമ്പനികൾക്ക് നിർദേശം നൽകി. മൊബൈൽ ഓണാക്കുന്നയുടൻ ഈ മോഡ് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനം ഒരുക്കണമെന്നും അധികൃതർ പറഞ്ഞു. ഹോം സ്‌ക്രീനിൽ തന്നെ ഐക്കണായയോ സെറ്റിംഗ്‌സിലോ ഈ സംവിധാനം വേണമെന്നും നിർദേശിച്ചു. ഈ മോഡ് ആക്ടീവ് ആക്കുന്നതോടെ കുട്ടികൾക്ക് അവരുടെ പ്രായത്തിന് അനുസരിച്ചുള്ള ഉള്ളടക്കമാണ് ലഭിക്കുക. മൂന്നു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പാട്ടുകളും ഓഡിയോ ഉള്ളടക്കവും നൽകണമെന്നാണ് സിഎസി പറയുന്നത്. 12 മുതൽ 16 വരെ പ്രായമുള്ളവർക്ക് വിദ്യാഭ്യാസ -വാർത്താ ഉള്ളടക്കവും നൽകണം. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന വിഭവങ്ങൾ നൽകുന്ന കമ്പനികൾക്ക് സിഎസി മുന്നറിയിപ്പ് നൽകി.

ഇൻറർനെറ്റിന് ചില സമയങ്ങളിൽ വിലക്കുണ്ടെങ്കിലും വിദ്യാഭ്യാസ പരിപാടികൾക്കും അത്യാവശ്യ സർവീസ് അപ്ലിക്കേഷനുകൾക്കും ഇളവുണ്ടാകും. മൈനർ മോഡ് കൊണ്ടുവരുന്നത് കമ്പനികളുടെ ബാധ്യതയാകുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഐഫോൺ ചൈനയിലേക്കായി പുതിയ ഫോൺ നിർമിക്കേണ്ടിവരും. അതേസമയം, കുട്ടികളുടെ ഇൻറനെറ്റ് ഉപയോഗ സമയവും മൈനർ മോഡ് സംവിധാനവും സിഎസി എങ്ങനെ പരിശോധിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഏതായാലും പുതിയ നിയമനിർമാണത്തെ ഐഫോൺ, ഷിഓമി തുടങ്ങിയ മൊബൈൽ നിർമാതാക്കളും ടെൻസെൻറ്, ബൈദു തുടങ്ങിയ സോഫ്റ്റ്‌വെയർ നിർമാതാക്കളും സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.

China introduces new law to curb internet addiction among children

TAGS :
Next Story