Quantcast

അരുണാചലിലെ 15 സ്ഥലങ്ങളുടെ പേരുമാറ്റി ചൈന

അരുണാചൽ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന പേര് മാറ്റിയതുകൊണ്ട് അതു മാറില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    31 Dec 2021 2:00 PM GMT

അരുണാചലിലെ 15 സ്ഥലങ്ങളുടെ പേരുമാറ്റി ചൈന
X

അരുണാചൽപ്രദേശിലെ 15 സ്ഥലങ്ങളുടെ പേരുമാറ്റി ചൈന. ചൈനീസ് സിവിൽ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാൽ, ഈ നടപടികൊണ്ടൊന്നും അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന യാഥാർത്ഥ്യം ഇല്ലാതാക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

സ്വന്തം ഭൂപടത്തിലാണ് അരുണാൽപ്രദേശിലെ വിവിധയിടങ്ങളുടെ പേര് മാറ്റിയത്. ഇത് രണ്ടാം തവണയാണ് അരുണാചലിലെ വിവിധ പ്രദേശങ്ങളുടെ പേര് ചൈന മാറ്റുന്നത്. 2017ലും ആറു സ്ഥലങ്ങളുടെ പേര് ചൈന മാറ്റിപ്രഖ്യാപിച്ചിരുന്നു. രണ്ടു ദിവസങ്ങൾക്കുശേഷം പുതിയ അതിർത്തിനിയമം പ്രഖ്യാപിക്കാനിരിക്കെയാണ് ചൈനയുടെ പുതിയ നീക്കം.

അതേസമയം, നീക്കത്തെ ഇന്ത്യ രൂക്ഷമായി വിമർശിച്ചു. അരുണാചൽ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു, ഇനിയും അങ്ങനെത്തന്നെയായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി പ്രതികരിച്ചു. ചൈന സ്ഥലങ്ങളുടെ പേര് മാറ്റിയതുകൊണ്ട് ആ യാഥാർത്ഥ്യം മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, അരുണാചൽ തങ്ങളുമായി ഒട്ടിനിൽക്കുന്ന പ്രദേശമാണെന്ന് ഇന്ത്യയോടുള്ള പ്രതികരണമായി ചൈന വീണ്ടും ആവർത്തിച്ചു. ടിബറ്റിന്റെ ദക്ഷിണ ഭാഗങ്ങൾ ടിബറ്റൻ ഓട്ടോമണസ് റീജ്യൻ ഓഫ് ചൈനയുടെ ഭാഗമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് സാവോ ലിജിയൻ പറഞ്ഞു. അതുകൊണ്ടുതന്നെ അത് ചൈനയുടെയും അവിഭാജ്യ ഘടകമാണെന്നും സാവോ ലിജിയൻ കൂട്ടിച്ചേർത്തു.

Summary: The Chinese government renames 15 places of Arunachal Pradesh in its map

TAGS :

Next Story