Quantcast

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ 25 വർഷത്തിന് ശേഷം വനിതകളില്ലാത്ത പോളിറ്റ്ബ്യൂറോ

കഴിഞ്ഞ പോളിറ്റ്ബ്യൂറോയിലെ ഏക വനിതാ പ്രാതിനിധ്യമായിരുന്ന സൺ ചുൻലനെ പാർട്ടി കോൺഗ്രസ് പോളിറ്റ്ബ്യൂറോയിൽനിന്ന്‌ ഒഴിവാക്കി.

MediaOne Logo

Web Desk

  • Published:

    24 Oct 2022 5:20 AM GMT

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ 25 വർഷത്തിന് ശേഷം വനിതകളില്ലാത്ത പോളിറ്റ്ബ്യൂറോ
X

ബെയ്ജിങ്: 25 വർഷത്തിനിടെ ആദ്യമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഉന്നതാധികാര സമിതിയായ പോളിറ്റ്ബ്യൂറോയിൽ വനിതാ പ്രാതിനിധ്യമില്ല. കഴിഞ്ഞ പോളിറ്റ്ബ്യൂറോയിലെ ഏക വനിതാ പ്രാതിനിധ്യമായിരുന്ന സൺ ചുൻലനെ പാർട്ടി കോൺഗ്രസ് ഒഴിവാക്കി.

പ്രധാനമന്ത്രിയും പാർട്ടിയിലെ രണ്ടാമനുമായ ലി കെക്വിയാങ്, ഏഴ് മുൻ സെക്രട്ടറിമാർ ഉൾപ്പെടെ പ്രമുഖരെ ഒഴിവാക്കി. ഷി ജിൻപിങ്ങിന്റെ അടുത്ത സഹായി ഡിങ് സൂക്‌സിയാങ്, ഗ്വാങ്‌ഡോങ് പാർട്ടി മേധാവി ലി ഷി, ബെയ്ജിങ് പാർട്ടി മേധാവി കായ് ക്വി എന്നിവരും പുതിയ പി.ബി അംഗങ്ങളാണ്. ശനിയാഴ്ച സമാപിച്ച പാർട്ടി കോൺഗ്രസിൽ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രകമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് 25 പോളിറ്റ്ബ്യൂറോ അംഗങ്ങളെയും ഏഴ് പോളിറ്റ്ബ്യൂറോ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തത്.

ഷിയുടെ അടുപ്പക്കാരനായ ഷാങ്ഗായ് നഗരത്തിലെ പാർട്ടി സെക്രട്ടറി ലി ക്വിയാങ് പാർട്ടിയിലെ രണ്ടാമനാകും. അടുത്ത വർഷം മാർച്ചിൽ സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ലി കെക്വിയാങ്ങിന് പകരം ലി ക്വിയാങ് പ്രധാനമന്ത്രിയാകുമെന്നാണ് കരുതുന്നത്.

TAGS :

Next Story