ഡോക്‌സൂരി ചുഴിലിക്കാറ്റിനെ നേരിടാനൊരുങ്ങി ചൈന; സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചു
ഡോക്‌സൂരി ചുഴലിക്കാറ്റ് മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുമെന്ന് ചൈനീസ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു
ബെയ്ജിംഗ്: ചൈനയിൽ ഡോക്‌സുരി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച ചില തീരപ്രദേശ നഗരങ്ങളിലെ സ്‌കൂളുകളും മറ്റ് കച്ചവട സ്ഥാപനങ്ങളും അടച്ചു. തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
വെള്ളിയാഴ്ചയോടെ ചുഴലിക്കാറ്റ് ചൈനയുടെ തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ തീരം തൊടുമെന്ന് ഫുജിയാൻ പ്രവിശ്യാ കാലാവസ്ഥാ അധികൃതർ പറഞ്ഞു. ഡോക്‌സൂരി ചുഴലിക്കാറ്റ് മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ശക്തിയായി വീശിയടിക്കുമെന്ന് ചൈനീസ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. 12 മണിയോടെ കാറ്റ് തായ്‌വാൻ കടലിടിക്കിലൂടെ വടക്ക് പടിഞ്ഞാറൻ മേഖലയായ ഫുജിയാൻ പ്രവിശ്യയിലേക്ക് പ്രവേശിക്കുമെന്നാണ് കരുതുന്നത്.
ഡോക്‌സൂരി ശക്തിയേറിയ കാറ്റാണെങ്കിലും ബുധനാഴ്ച വടക്കൻ ഫിലിപ്പെയിൻസ് തീരങ്ങളിൽ വീശയടിച്ച കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. ചുഴലികാറ്റിനെ തുടർന്ന് അഞ്ച് പേർ മരിച്ചുവെന്ന് ഫിലിപ്പീൻസ് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.അതിനിടെ 2016ലുണ്ടായ മെറന്റി ചുഴലിക്കാറ്റിനേക്കാൾ ശക്തി കുറഞ്ഞ കാറ്റാണ് ഡോക്‌സൂരി എന്ന് ചൈനീസ് കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.
ഇതിന് മുമ്പ് ചൈനയുടെ കിഴക്കൻ തീരത്ത് 1949 ൽ വീശിയടിച്ചി ചുഴലിക്കാറ്റിൽ 11 പേർ മരിച്ചിരുന്നു. ഡോക്‌സുരി ചുഴലിക്കാറ്റ് തീരം തൊടുന്നതിന് മുമ്പ് തന്നെ ചൈനയിലെ 15 പ്രവിശ്യകളിൽ കനത്ത മഴയും കാറ്റും ആലിപ്പഴ വീഴ്ച്ചയും അനുഭവപ്പെടുന്നുണ്ടെന്ന് ചൈനീസ് മാധ്യമമായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
Adjust Story Font
16