Quantcast

ചൈനയില്‍ ചെറുനാരങ്ങ,പീച്ച് എന്നിവയുടെ വില്‍പനയില്‍ വന്‍വര്‍ധന; കാരണമിതാണ്...

കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രണ്ട് നഗരങ്ങളായ ബെയ്ജിംഗ്, ഷാങ്ഹായ് എന്നിവിടങ്ങളിലാണ് ചെറുനാരങ്ങയുടെ വില്‍പന കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    22 Dec 2022 4:27 AM GMT

ചൈനയില്‍ ചെറുനാരങ്ങ,പീച്ച് എന്നിവയുടെ വില്‍പനയില്‍ വന്‍വര്‍ധന; കാരണമിതാണ്...
X

ബെയ്ജിംഗ്: കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചൈനയിലെ ആളുകള്‍ അണുബാധക്കെതിരെ പോരാടുന്നതിന് പ്രകൃതിദത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ചെറുനാരങ്ങ,പീച്ച്, പിയര്‍ തുടങ്ങിയ പഴങ്ങളുടെ വില്‍പനയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രണ്ട് നഗരങ്ങളായ ബെയ്ജിംഗ്, ഷാങ്ഹായ് എന്നിവിടങ്ങളിലാണ് ചെറുനാരങ്ങയുടെ വില്‍പന കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി വിറ്റാമിൻ സി അടങ്ങിയ പഴവര്‍ഗങ്ങള്‍ വാങ്ങുന്നതിന്‍റെ തിരക്കിലാണ് ചൈനീസുകാര്‍. എന്നാല്‍ വൈറസിനെ തുരത്താന്‌ വിറ്റാമിൻ സി സഹായകമാകുമെന്ന് ഇതുവരെ ഒരു ഔദ്യോഗിക റിപ്പോർട്ടും/തെളിവുകളും സ്ഥിരീകരിച്ചിട്ടില്ല.ടിന്നിലടച്ച മഞ്ഞ പീച്ചുകൾക്ക് രാജ്യത്ത് നല്ല ഡിമാൻഡുണ്ട്, കാരണം ചില വിശപ്പ് കൂട്ടുമെന്നാണ് ചൈനക്കാരുടെ വിശ്വാസം. ചെറുനാരങ്ങക്കും വിറ്റാമിൻ സി അടങ്ങിയ ചില പഴങ്ങൾക്കും പുറമേ, പനി, വേദനസംഹാരികൾ തുടങ്ങിയ മരുന്നുകളുടെ വില്‍പനും കൂടിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനു പിന്നാലെ ചൈനയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ജപ്പാന്‍,ദക്ഷണി കൊറിയ,അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും ഈയടുത്ത ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

TAGS :

Next Story