ചൈന അഫ്ഗാന്‍റെ പ്രധാന പങ്കാളിയാകുമെന്ന് താലിബാൻ
ബെൽറ്റ് ആന്റ് റോഡ് പദ്ധതിയുമായി സഹകരിക്കുമെന്നും താലിബാൻ വക്താവ് അറിയിച്ചു
ചൈന അഫ്ഗാന്റെ മുഖ്യ പങ്കാളിയാകുമെന്ന് താലിബാൻ. ചൈന സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തെന്നും ബെൽറ്റ് ആന്റ് റോഡ് പദ്ധതിയുമായി സഹകരിക്കുമെന്നും താലിബാൻ വക്താവ് അറിയിച്ചു. പുരാതനമായ പട്ടുപാതയെ പുനരുജ്ജീവിപ്പിക്കുന്നതാണ് ബെൽറ്റ് ആന്റ് റോഡ് പദ്ധതി. ചൈനയുടെ എംബസി അഫ്ഗാനിൽ തുടരുമെന്നും താലിബാൻ വക്താവ് വ്യക്തമാക്കി.
അതേസമയം, അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാരിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. പഞ്ച്ശീർ താഴ്‌വര പിടിക്കാൻ താലിബാനും പഞ്ച്ശീർ പ്രതിരോധ സേനയും തമ്മിൽ കനത്ത പോരാട്ടം തുടരുകയാണ്. കഴിഞ്ഞ രാത്രി നൂറുകണക്കിനാളുകളാണ് പോരാട്ടത്തില്‍ മരിച്ചത്. ഭരണത്തിൽ പ്രാതിനിധ്യം വേണമെന്ന് ആവശ്യപെട്ട് അഫ്ഗാനിസ്ഥാന്റെ ചില ഭാഗങ്ങളിൽ സ്ത്രീകളുടെ അപൂർവ പ്രതിഷേധങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Next Story
Adjust Story Font
16