Quantcast

ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ച സംഭവം; വീശദികരണവുമായി ചൈന

അരുണാചൽ പ്രദേശും അക്സായി ചിന്നും ഉൾപ്പെടുത്തിയാണ് 2023ലെ ഔദ്യോഗിക ഭൂപടം ചൈന പുറത്തിറക്കിയത്.

MediaOne Logo

Web Desk

  • Updated:

    30 Aug 2023 10:19 AM

Published:

30 Aug 2023 10:15 AM

ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ച സംഭവം; വീശദികരണവുമായി ചൈന
X

ബെയ്ജിങ്: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ചതിൽ വീശദികരണവുമായി ചൈന. വസ്തുതാപരമായി കാര്യങ്ങളെ കാണണം. ഇപ്പോൾ വിവാദമായത് എന്തുകൊണ്ടാണെന്നറിയില്ലെന്നും ചൈന അറിയിച്ചു. അരുണാചൽ പ്രദേശും അക്സായി ചിന്നും ഉൾപ്പെടുത്തിയാണ് 2023ലെ ഔദ്യോഗിക ഭൂപടം ചൈന പുറത്തിറക്കിയത്.

സംഭവത്തിൽ വൻ പ്രതിഷേധമാണ് ഇന്ത്യ അറിയിച്ചത്. ഇത്തരം പ്രവൃത്തികൾ ചൈനയുടെ ശീലമാണെന്നും മറ്റു രാജ്യങ്ങളുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി മാപ്പ് പുറത്തിറക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചു. ഇതേ തുടർന്നാണ് ഇപ്പോൾ വീശദികരണവുമായി ചൈന എത്തിയിരിക്കുന്നത്. നിയമപരമായി നടത്തിയ പതിവ് രീതി മാത്രമാണെന്നും ഇതിനെ എല്ലാം വസ്തുതാപരമായി ഇന്ത്യ കാണണമെന്നും ചെെന പറയുന്നു. ഇതിന് അമിതമായ വ്യാഖ്യാനം നൽകേണ്ട കാര്യമില്ലെന്നും ചെെന പ്രതികരിച്ചു.

ചെെനയുടെ പ്രകൃതിവിഭവ മന്ത്രാലയമാണ് ഭൂപടം പുറത്തിറക്കിയത്. തിങ്കളാഴ്ച പുറത്തിറക്കിയ ഭൂപടത്തിൽ, ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശ്, 1962ലെ ഇന്ത്യ – ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്‌സായ് ചിൻ എന്നിവ തങ്ങളുടെ പ്രദേശമായി ചൈന ഈ ഭൂപടത്തിലൂടെ അവകാശപ്പെടുന്നത്.

TAGS :

Next Story