ചൈനയിലെ ജനസംഖ്യ കുറയുന്നു; ആറ് പതിറ്റാണ്ടിനിടെ ഏറ്റവും കുറഞ്ഞ നിരക്കില്‍
1976ന് ശേഷം ആദ്യമായി മരണ നിരക്ക് ജനന നിരക്കിനെ മറികടന്നു
ചൈന
ബെയ്ജിംഗ്: ആറ് പതിറ്റാണ്ടിനിടെ ചൈനയുടെ ജനസംഖ്യ നിരക്ക് കുറയുന്നു. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈന, ജനസംഖ്യയിൽ ചരിത്രപരമായ ഇടിവ് രേഖപ്പെടുത്തി.1976ന് ശേഷം ആദ്യമായി മരണ നിരക്ക് ജനന നിരക്കിനെ മറികടന്നു.
നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കണക്ക് പ്രകാരം 1.41 ബില്യണാണ് 2022ലെ ചൈനയിലെ ജനസംഖ്യ. 2021ലെ കണക്കുകള്‍ നോക്കിയാല്‍ 850,000 ന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022-ൽ രാജ്യത്ത് 9.56 ദശലക്ഷം ജനനങ്ങളും 10.41 ദശലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സിഎന്‍ബിസി റിപ്പോർട്ട് ചെയ്തു. പുതിയ ജനനങ്ങള്‍ 2020ല്‍ 22ഉം 2021ല്‍ 13 ശതമാനവും കുറഞ്ഞു. അതേസമയം, 2022 ഡിസംബർ 8 നും 2023 ജനുവരി 12 നും ഇടയിൽ ചൈനീസ് ആശുപത്രികളിൽ 60,000 ത്തോളം ആളുകൾ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ അധികൃതര്‍ അറിയിച്ചതായി സിഎൻബിസി റിപ്പോർട്ട് ചെയ്തു.
1960കളുടെ തുടക്കത്തിലാണ് ചൈനയില്‍ അവസാനമായി ജനംസംഖ്യയില്‍ കുറവ് രേഖപ്പെടുത്തിയതെന്ന് ചൈനയുടെ ഒറ്റക്കുട്ടി നയത്തിന്റെ വിമർശകനും 'ബിഗ് കൺട്രി വിത്ത് എ എംപ്റ്റി നെസ്റ്റ്' എന്ന പുസ്തകത്തിന്റെ രചയിതാവുമായ യി ഫുസിയാൻ പറഞ്ഞു.ജനസംഖ്യ കുറയുന്നത് ചൈനയിലെ ജനസംഖ്യാ പ്രതിസന്ധിയുടെ സൂചനയായിരിക്കാം.ആറു പതിറ്റാണ്ടിനിടെ ആദ്യമായി മരണ നിരക്ക് ജനന നിരക്കിനെക്കാള്‍ കൂടുതലായി, ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ കണക്കുകൾ പ്രകാരം 2022-ൽ ചൈനയിൽ 9.56 ദശലക്ഷം ജനനങ്ങളും 10.41 ദശലക്ഷം മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. 1960-കളുടെ തുടക്കത്തിൽ, മാവോ സേതുങ്ങിന്റെ പരാജയപ്പെട്ട സാമ്പത്തിക പരീക്ഷണമായ ഗ്രേറ്റ് ലീപ് ഫോർവേഡ് വ്യാപകമായ പട്ടിണിയിലേക്കും മരണത്തിലേക്കും നയിച്ചതിനുശേഷം ചൈനയിൽ ജനനത്തെക്കാൾ കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നത് ഇതാദ്യമായിട്ടാണ്. പുതിയ പ്രതിസന്ധി ചൈനയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും മാത്രമല്ല, ലോകത്തിനും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.
Adjust Story Font
16