കോവിഡ് ഉത്ഭവം; ചൈനയുടെ നിസ്സഹകരണം നിര്‍ണായക വിടവ് അവശേഷിപ്പിക്കുന്നുവെന്ന് യു.എസ് ഇന്‍റലിജന്‍സ്
യുഎസ് എനർജി ഡിപ്പാർട്ട്‌മെന്‍റിന്‍റെ വെളിപ്പെടുത്തല്‍ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തതിന് ശേഷം മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്
യു.എസ് സ്പൈ മേധാവി
വാഷിംഗ്ടണ്‍: കോവിഡ് മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ സഹകരിക്കാൻ ചൈനീസ് സർക്കാർ വിസമ്മതിച്ചത് വൈറസ് സ്വാഭാവികമായി ഉയർന്നുവന്നതാണോ അതോ ലാബ് ചോർച്ചയുടെ ഫലമാണോ എന്ന് നിർണയിക്കാനുള്ള അമേരിക്കയുടെ അന്വേഷണത്തെ തടസ്സപ്പെടുത്തിയതായി ഒരു മുതിർന്ന യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
"ചൈന പൂർണമായി സഹകരിച്ചിട്ടില്ല.എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ നമ്മളെ സഹായിക്കുന്നതിലേക്ക് എത്താതിരിക്കുന്ന പ്രധാനവും നിര്‍ണായകവുമായ ഒരു വിടവാണിത്,'' സെനറ്റ് ഇന്‍റലിജന്‍സ് കമ്മിറ്റിയുടെ ഹിയറിംഗില്‍ നാഷണല്‍ ഇന്‍റലിജന്‍സ് ഡയറക്ടര്‍ അവ്രില്‍ ഹെയ്ന്‍സ് പറഞ്ഞു.ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ വൈറസിന്‍റെ ആവിർഭാവത്തെക്കുറിച്ച് അന്വേഷണം തുടരാൻ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചൈനീസ് ലാബില്‍ നിന്നാണ് വൈറസ് ചോർന്നതെന്ന യുഎസ് എനർജി ഡിപ്പാർട്ട്‌മെന്‍റിന്‍റെ വെളിപ്പെടുത്തല്‍ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തതിന് ശേഷം മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.
ചൈനീസ് ലാബില്‍ നിന്നാണ് വൈറസ് ചോര്‍ന്നതെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷനും സ്ഥിരീകരിച്ചിരുന്നു. ബ്യൂറോയുടെ റിപ്പോർട്ട് നിലപാട് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേയും ശരിവച്ചിരുന്നു.
Adjust Story Font
16