Quantcast

സി.ഐ.എ കാബൂള്‍ ആസ്ഥാനം തകര്‍ത്ത് അമേരിക്ക

പ്രധാനമായും അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസികളുടെ ഭീകരവിരുദ്ധ സേനയെ പരിശീലിപ്പിക്കുന്നതിനുള്ള ക്യാമ്പായാണ് ഈഗിൾ ബേസ് ഉപയോഗിച്ചിരുന്നത്

MediaOne Logo

Web Desk

  • Updated:

    2021-08-30 07:56:09.0

Published:

30 Aug 2021 7:18 AM GMT

സി.ഐ.എ കാബൂള്‍ ആസ്ഥാനം തകര്‍ത്ത് അമേരിക്ക
X

സി.ഐ.എ കാബൂള്‍ ആസ്ഥാനം നിയന്ത്രിത സ്‍ഫോടനത്തില്‍ തകര്‍ത്ത് അമേരിക്ക. ഉപകാരപ്രദമായേക്കാവുന്ന ഏതെങ്കിലും ഉപകരണങ്ങളോ വിവരങ്ങളോ താലിബാന്റെ കൈകളിൽ എത്തിച്ചേരുന്നത് തടയാനായിരുന്നു ഈഗിൾ ബേസ് എന്നറിയപ്പെട്ടിരുന്ന സ്ഥലം തകര്‍ത്തത്. പ്രധാനമായും അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസികളുടെ ഭീകരവിരുദ്ധ സേനയെ പരിശീലിപ്പിക്കുന്നതിനുള്ള ക്യാമ്പായാണ് ഈഗിൾ ബേസ് ഉപയോഗിച്ചിരുന്നത്. ഇഷ്ടിക ഫാക്ടറിയായിരുന്ന സ്ഥലം അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തിന്റെ ആദ്യ നാളുകളില്‍ യു.എസ് താവളമാക്കി മാറ്റുകയായിരുന്നു. പ്രദേശത്തെ പ്രദേശവാസികൾക്ക് പോലും അറിയാത്ത സംവിധാനങ്ങളോടുകൂടിയായിരുന്നു ഈഗില്‍ ബേസ് രൂപകല്‍പന ചെയ്തത്.

10 അടി ഉയരമുള്ള മതിലുകളാൽ ചുറ്റപ്പെട്ട ക്യാമ്പിലേക്കുള്ള അകത്തേക്കോ പുറത്തേക്കോ ഉള്ള ഒരേയൊരു വഴി കട്ടിയുള്ള സ്ലൈഡിംഗ് മെറ്റൽ ഗേറ്റിലൂടെയാണ്. ബേസ് സന്ദർശിക്കുന്നവർ മൂന്ന് സുരക്ഷാ പരിശോധനകൾ ക്ലിയർ ചെയ്യേണ്ടതുണ്ട്. വരുന്നവരുടെ വാഹനവും രേഖകളും പരിശോധന വിധേയമാക്കും.

"എല്ലാ രേഖകളും കത്തിക്കേണ്ടതുണ്ടായിരുന്നു, സുപ്രധാനമായ ഒരു വിവരവും താലിബാന് ലഭിക്കാതിരിക്കാന്‍ എല്ലാ ഹാർഡ് ഡ്രൈവുകളും തകർത്തു" തകര്‍ക്കലിനെക്കുറിച്ച് ഒരു മുൻ സിഐഎ കരാറുകാരൻ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. കാബൂൾ വിമാനത്താവളത്തിൽ ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ആസൂത്രിതമായ പൊളിക്കൽ നടന്നു. മറ്റൊരു ആക്രമണം നടക്കുന്നതായാണ് പ്രദേശവാസികള്‍ക്ക് തോന്നിയത്.

TAGS :

Next Story