Quantcast

മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ കോവിഡ് ബാധിച്ചു മരിച്ചു

2011ൽ ജോർജ് ബുഷ് പ്രസിഡന്റായിരുന്ന കാലത്താണ് അദ്ദേഹം യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ചുമതല വഹിച്ചത്. ആ പദവിയിലെത്തിയ ആദ്യ കറുത്തവംശജനാണ് പവൽ.

MediaOne Logo

Web Desk

  • Published:

    18 Oct 2021 1:04 PM GMT

മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ കോവിഡ് ബാധിച്ചു മരിച്ചു
X

മുൻ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ കോവിഡ് ബാധിച്ചു മരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മരണവാർത്ത അറിയിച്ചത്.

'പവൽ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു. അദ്ദേഹത്തെ പരിചരിച്ച വാൾട്ടർ റീഡ് നാഷണൽ മെഡിക്കൽ സെന്ററിലെ ഡോക്ടർമാർ മറ്റു ജീവനക്കാർക്കും നന്ദി രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ട ഭർത്താവിനെ, പിതാവിനെ, മുത്തച്ഛനെ സർവോപരി മഹാനായ ഒരു അമേരിക്കക്കാരനെയാണ് ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നത്'-പവലിനെ കുടുംബം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

റിപ്പബ്ലിക്കൻ പ്രസിഡന്റുമാരുടെ ഭരണകാലത്ത് അമേരിക്കയുടെ വിദേശനയം രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് പവൽ. 1987-89 കാലത്ത് റൊണാൾഡ് റീഗൻ പ്രസിഡന്റായിരുന്ന കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു പവൽ. 1989ൽ എച്ച്.ഡബ്ലിയു ബുഷ് പ്രസിഡന്റായ കാലത്ത് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ പദവി വഹിച്ചു.

2011ൽ ജോർജ് ബുഷ് പ്രസിഡന്റായിരുന്ന കാലത്താണ് അദ്ദേഹം യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ ചുമതല വഹിച്ചത്. ആ പദവിയിലെത്തിയ ആദ്യ കറുത്തവംശജനാണ് പവൽ. യു.എസിന്റെ ഇറാഖ്, അഫ്ഗാൻ അധിനിവേശങ്ങൾ പവലിന്റെ കൂടി നേതൃത്വത്തിലായിരുന്നു ആസൂത്രണം ചെയ്യപ്പെട്ടത്. ഇറാഖ് അധിനിവേശത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ വലിയ വിമർശനമുയർന്നിരുന്നു.

TAGS :

Next Story