ഗസ്സ ആക്രമണം; ഇസ്രായേൽ അംബാസഡറെ പുറത്താക്കി കൊളംബിയ
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ രംഗത്തെത്തിയിരുന്നു.
ബൊഗോട്ട: ഇസ്രായേൽ- ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ അംബാസഡറെ പുറത്താക്കി കൊളംബിയ. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്രായേൽ അംബാസഡറെ പുറത്താക്കിയത്.
അതേസമയം, ഹമാസിന്റെ റോക്കറ്റാക്രമണത്തെ തുടർന്ന് ജറുസലേമിലെ ഇസ്രായേൽ പാർലമെന്റ് യോഗം നിർത്തിവെച്ചു. 200 മുതൽ 250 വരെ ബന്ദികൾ കൈവശമുണ്ടെന്നാണ് ഹമാസ് അറിയിക്കുന്നത്. ഇവരിൽ 22 പേർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഹമാസ് വ്യക്തമാക്കുന്നു. തടവുകാരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ട്. എല്ലാവർക്കും അതിഥികളെന്ന പരിഗണന നൽകി വരുന്നതായും ഹമാസ് അറിയിച്ചു. കരയുദ്ധത്തെ ഭയക്കുന്നില്ലെന്നും ശത്രുവിനെ നേരിൽ കിട്ടുന്നത് അവസരമായി കാണുന്നുവെന്നും ഗസ്സയോടുള്ള ക്രൂരതക്ക് അവരോട് പകരം ചോദിക്കുമെന്നുമാണ് ഹമാസ് വ്യക്തമാക്കുന്നത്.
ഗസ്സയിൽ കൊല്ലപ്പെടുന്നവരിൽ മൂന്നിലൊന്നും കുഞ്ഞുങ്ങളാണ്. ഗസ്സയിലെ ജനസംഖ്യയിൽ 47 ശതമാനമാണ് കുഞ്ഞുങ്ങൾ. കുട്ടികൾക്കായി ആവശ്യമായ എല്ലാം ചെയ്യണമെന്ന് സേവ് ദ ചിൽഡ്രൻസ് കൂട്ടായ്മ ആവശ്യപ്പെട്ടു. ഇസ്രായേൽ ഗസ്സ പൂർണമായും അധിനിവേശം നടത്തുകയാണെങ്കിൽ അത് വൻ അബദ്ധമാകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുദ്ധത്തിന് രണ്ടായിരം സൈനികരെ അയക്കാൻ അമേരിക്ക തയ്യാറാകുന്നതായി റിപ്പോർട്ട്.
Adjust Story Font
16