Quantcast

ഇന്ത്യയിൽ വരൂ, തെരുവിലെ മൃതദേഹങ്ങൾ കാണൂ; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് മുൻ ഓസീസ് താരം

ഐപിഎല്ലിനെത്തിയ താരങ്ങളെ ശ്രീലങ്ക, മാലിദ്വീപ് വഴി നാട്ടിലെത്തിക്കാൻ ഓസീസ് ക്രിക്കറ്റ് അസോസിയേഷൻ

MediaOne Logo

Web Desk

  • Updated:

    2021-05-05 18:48:32.0

Published:

5 May 2021 3:22 PM GMT

ഇന്ത്യയിൽ വരൂ, തെരുവിലെ മൃതദേഹങ്ങൾ കാണൂ; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് മുൻ ഓസീസ് താരം
X

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിനെതിരെ രൂക്ഷവിമർശനവുമായി വീണ്ടും മുൻ ഓസീസ് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ മൈക്കൽ സ്ലാറ്റർ. ഇന്ത്യയിൽനിന്ന് യാത്രാവിലക്ക് ഏർപ്പെടുത്തി കടുത്ത ശിക്ഷകൾ പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തിനെതിരെയാണ് സ്ലാറ്ററിന്റെ വിമർശനം. ഇന്ത്യയിൽ വന്ന് തെരുവിലെ മൃതദേഹങ്ങൾ കാണൂ എന്നാണ് ഏറ്റവും ഒടുവിൽ താരം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഓസ്‌ട്രേലിയൻ പൗരന്മാരൊക്കെ ഭീതിയിലാണെന്നത് യാഥാർത്ഥ്യമാണ്. ഒരു സ്വകാര്യ വിമാനത്തിൽ ഇവിടെവന്ന് തെരുവിലെ മൃതദേഹങ്ങൾ കാണൂ എന്നാണ് സ്ലാറ്റർ ട്വീറ്റിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷത്തിൽ മോറിസണിനെ സംവാദത്തിനു വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട് താരം. താങ്കളുടെ കൈകളിൽ രക്തക്കറയുണ്ട്. ഞങ്ങളോട് ഇങ്ങനെ പെരുമാറാൻ എങ്ങനെ കഴിയുന്നുവെന്ന് കഴിഞ്ഞ ദിവസവും സ്ലാറ്റർ ട്വിറ്ററിലൂടെ സ്‌കോട്ട് മോറിസണിനെ ആക്ഷേപിച്ചിരുന്നു.

ഇന്ത്യൻ ജനതയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നതായും സ്ലാറ്റർ ട്വീറ്റ് ചെയ്തു. തന്റെ എല്ലാ പ്രാർത്ഥനയും സ്‌നേഹവും ഓരോ ഇന്ത്യയ്ക്കാരനുമൊപ്പമുണ്ട്. ഇവിടെ വന്നപ്പോഴെല്ലാം നല്ല അനുഭവമായിരുന്നു നിങ്ങൾ എനിക്കു സമ്മാനിച്ചത്. എല്ലാവരും സുരക്ഷിതമായിരിക്കൂവെന്നും സ്ലാറ്റർ ആവശ്യപ്പെട്ടു.

അതേസമയം, ഐപിഎല്ലിനെത്തിയ താരങ്ങളെ നാട്ടിലെത്തിക്കാൻ ബദർ മാർഗങ്ങളന്വേഷിക്കുകയാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻ(എസിഎ). മാലിദ്വീപ് വഴിയോ ശ്രീലങ്ക വഴിയോ ഇവരെ നാട്ടിലെത്തിക്കും. ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ ക്രിക്കറ്റ് അസോസിയേഷനുമായി എസിഎ ചർച്ച നടത്തിക്കഴിഞ്ഞിട്ടുണ്ട്. വിവിധ ടീമുകളിലെ താരങ്ങൾക്കു പുറമെ കമന്റേറ്റർമാർ, പരിശീലകർ തുടങ്ങിയവരും നിലവിൽ ഇന്ത്യയിൽ തങ്ങളുടെ ഹോട്ടലുകളിൽ കഴിയുകയാണ്.

TAGS :

Next Story