Quantcast

കോവിഡ് കേസുകൾ കുതിച്ചുയരുന്നു; ആസ്ട്രിയയിൽ വീണ്ടും ലോക്ക്ഡൗൺ

MediaOne Logo

Web Desk

  • Published:

    19 Nov 2021 1:47 PM GMT

കോവിഡ് കേസുകൾ കുതിച്ചുയരുന്നു;  ആസ്ട്രിയയിൽ വീണ്ടും ലോക്ക്ഡൗൺ
X

കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ആസ്ട്രിയയിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി. കോവിഡ് പുതിയ തരംഗത്തിന് ശേഷം ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന ആദ്യ പശ്ചിമ യൂറോപ്യൻ രാജ്യമാണ് ആസ്ട്രിയ. അടുത്ത വർഷം ഫെബ്രുവരിയോടെ രാജ്യത്തെ മുഴുവൻ ജനങ്ങളെയും വാക്സിനേറ്റ് ചെയ്യും.

ആസ്ട്രിയയിലെ ജനസംഖ്യയുടെ രണ്ടിൽ മൂന്ന് ഭാഗവും വാക്സിനെടുത്തവരാണ്. എന്നാൽ ഇത് പശ്ചിമ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നാണ് ഇത്. ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണ് ആസ്ട്രിയയിലേത്.

വാക്സിനെടുക്കാത്തവർക്ക് കഴിഞ്ഞ തിങ്കളാഴ്ച മുതൽ രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും കോവിഡ് കേസുകൾ കുതിച്ചുയർന്ന സാഹചര്യത്തിലാണ് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.

യൂറോപ്പിൽ ശൈത്യകാലം തുടങ്ങിയതോടെ ചില രാജ്യങ്ങൾ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ നിർബന്ധിതരായിരിക്കുകയാണ്. നെതർലാൻഡിൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇവിടെ ഹോട്ടലുകളും ബാറുകളും രാത്രി എട്ടുമണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളൂ.

Summary :Covid cases surging, Austria reimposes full lockdown

TAGS :

Next Story