നിറഞ്ഞുകവിഞ്ഞ് ഐ.സി.യുകൾ, ഡിസംബറിൽ മാത്രം 2.50 കോടി പേരെ ബാധിച്ചു; 'കോവിഡ് സുനാമി'യിൽ പകച്ച് ചൈന
അടുത്ത വർഷം 20 ലക്ഷം മരണമുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്
ബെയ്ജിങ്: കോവിഡിൽ വീണ്ടും വിറച്ച് ചൈന. പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ രോഗികളെ ഉൾക്കൊള്ളാനാകാതെ രാജ്യത്തെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. തീവ്ര പരിചരണ വിഭാഗങ്ങളടക്കം നിറഞ്ഞിരിക്കുകയാണെന്ന് ആരോഗ്യവൃത്തങ്ങൾ പറയുന്നു.
കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തതിനു പിന്നാലെ നടപ്പാക്കിയിരുന്ന 'കോവിഡ് സീറോ' നയം പിൻവലിച്ച് 20 ദിവസം പിന്നിടുമ്പോഴാണ് ചൈനയെ പിടിച്ചുകുലുക്കി 'ബിഎഫ്.7' എന്ന പേരിൽ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബറിൽ മാത്രം 2.50 കോടി പേർക്ക് പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു. ഡിസംബർ ഒന്നുമുതൽ 20 വരെയുള്ള കണക്കാണിതെന്ന് 'ഫ്രീ ഏഷ്യ' റേഡിയോ റിപ്പോർട്ട് ചെയ്യുന്നു.
അതിവ്യാപനശേഷിയുള്ളതാണ് 'ബിഎഫ്.7' എന്നാണ് 'സൗത്ത് ചൈന മോണിങ് പോസ്റ്റ്' റിപ്പോർട്ട് ചെയ്തത്. മറ്റൊരു കോവിഡ് വകഭേദമായ ഡെൽറ്റയെ അപേക്ഷിച്ച് ഇത് വളരെ അപകടകാരിയാണ്. ആളപായത്തിൽ മറ്റു വകഭേദങ്ങളുടെ അത്ര അപകടകാരിയല്ല. എന്നാൽ, കൂടുതൽ പേരെ ബാധിക്കുന്നതിനാൽ മരണസംഖ്യ കണക്കിൽ മുന്നിൽ തന്നെയാണ്. ദിവസം 5,000 മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത വർഷം 20 ലക്ഷത്തോളം പേർ മരിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പ്രവചിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
Summary: 'Nearly 250 million cases in December; ICUs are full': China likely witnessing tsunami of cases amid Covid surge
Adjust Story Font
16