Quantcast

‘ഗസ്സ ചാമ്പലാക്കാൻ പണം നൽകുന്നു, ലോസ്​ ആഞ്ചെലെസിൽ ബജറ്റ്​ വെട്ടിക്കുറച്ചു’; തീപിടിത്തത്തിൽ അമേരിക്കക്കെതിരെ വിമർശനം

‘നമ്മുടെ രാജ്യം താമസയോഗ്യമാക്കാൻ പണം ചെലവഴിക്കുന്നതിന്​ പകരം ഫലസ്തീനികളെ വംശഹത്യ ചെയ്യാൻ കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നു’

MediaOne Logo

Web Desk

  • Updated:

    2025-01-10 06:44:01.0

Published:

10 Jan 2025 6:13 AM GMT

lose angels
X

കാലിഫോർണിയ: അമേരിക്കയിലെ ലോസ്​ ആഞ്ചെലെസിൽ കാട്ടുതീ പടർന്ന്​​ വലിയ നാശനഷ്​ടമാണ്​ സംഭവിച്ചുകൊണ്ടിരിക്കുന്നത്​​. മൂന്ന്​ ദിവസത്തിനിടെ 117 കിലോമീറ്റർ വിസ്​തൃതിയിലാണ്​ തീപിടിത്തമുണ്ടായത്​. പത്തുപേർ കൊല്ലപ്പെടുകയും 1.80 ലക്ഷം പേർ കുടിയിറക്കപ്പെടുകയും ചെയ്​തു. ഹോളിവുഡ്​ നടൻമാരുടേത്​ ഉൾപ്പെടെ ആയിരക്കണക്കിന്​ വീടുകളാണ്​ കത്തിച്ചാമ്പലായത്​. അതേസമയം, നിരവധി പേർ ഈ വിഷയത്തിൽ അമേരിക്കയെയും ഇസ്രായേലിനെയും കുറ്റപ്പെടുത്തുന്നുണ്ട്​.

ലോസ്​ ഏഞ്ചൽസ്​ കൗണ്ടി അഗ്​നിശമന വകുപ്പിനുള്ള ബജറ്റ്​ 18 മില്യൺ ഡോളർ വെട്ടിക്കുറച്ചതും ഗസ്സയെ ചുട്ടുചാമ്പലാക്കാൻ അമേരിക്ക ഇസ്രായേലിന്​ സാമ്പത്തിക സഹായം നൽകുന്നതും പലരും വിമർശിക്കുന്നു. കഴിഞ്ഞ ആഴ്​ച ഇസ്രായേലിന്​ എട്ട്​ ബില്യൺ ഡോളറി​െൻറ ആയുധങ്ങൾ നൽകുമെന്ന്​ ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

‘ലോസ്​ ഏഞ്ചൽസ്​ അഗ്​നിശമന വകുപ്പിനുള്ള ബജറ്റിൽ 17.6 മില്യൺ ഡോളറി​െൻറ കുറവാണ്​ വരുത്തിയത്​. ഇസ്രായേലിന്​ ഇതിനകം 23 ബില്യൺ ഡോളറി​െൻറ വർധന ലഭിച്ചു. ഇനിയും എട്ട്​ ബില്യൺ കൂടി ലഭിക്കും’ -ഫലസ്​തീനിയൻ ജേണലിസ്​റ്റ്​ അഹമ്മദ്​ എൽദിൻ ‘എക്​സി’ൽ കുറിച്ചു.

കാട്ടുതീയിൽ വീട്​ നഷ്​ടപ്പെട്ടവരിൽ പ്രമുഖരിൽ ഒരാളാണ് ഹോളിവുഡ്​ നടനായ​ ജെയിംസ്​ വുഡ്​സ്​. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ വലിയ രീതിയിൽ പിന്തുണ നൽകിയിരുന്ന വ്യക്​തിയാണ്​ അദ്ദേഹം. ‘വെടിനിർത്തൽ ഇല്ല, വിട്ടുവീഴ്​ചയില്ല, മാപ്പ്​ കൊടുക്കുകയുമില്ല, എല്ലാവരെയും കൊല്ലണം’ -എന്ന്​ അദ്ദേഹം ഒരിക്കൽ ‘എക്​സി’ൽ കുറിച്ചിരുന്നു. ഈ പോസ്​റ്റ്​ ഇപ്പോൾ വലിയ രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ പ്രചരിപ്പിക്കുന്നുണ്ട്​.

ലോസ്​ ആഞ്ചെലെസിനും പുറത്തുമുള്ള നിരപരാധികളായ ജനങ്ങളെ ദൈവം രക്ഷിക്ക​ട്ടെയെന്ന്​ പ്രാർഥിക്കുകയാണെന്ന്​ ജെയിസ്​ വുഡ്​സിനുണ്ടായ നഷ്​ടത്തിൽ പ്രതികരിച്ച്​ കൊണ്ട്​ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഇമാം ഒമർ സുലൈമാൻ ഇൻസ്​റ്റഗ്രാമിൽ കുറിച്ചു. ‘എന്നാൽ ഇത്​ ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല. ഗസ്സയിലെ ജനങ്ങൾ അധികാര ഭവനങ്ങളിലെ ക്രൂരൻമാരാൽ കൊല ചെയ്യപ്പെടുകയാണ്​. തങ്ങളുടെ മാളികകളിൽ അജയ്യനാണെന്ന്​ തോന്നുന്ന ക്രൂരൻമാരുടെ പിന്തുണയോടെയാണ്​ ഇത്​ നടക്കുന്നത്​’ -ഒമർ സുലൈമാൻ ഇൻസ്​റ്റ​ഗ്രാമിൽ കുറിച്ചു.

‘ലക്ഷക്കണക്കിന് ടൺ ബോംബുകൾ ഗാസയിൽ വർഷിക്കുകയും അത് ഒരു ജ്വലിക്കുന്ന നരകത്തീയായി മാറുകയും ചെയ്യുന്നത് നമ്മുടെ ധാർമ്മിക അപലപനത്തിനപ്പുറത്തേക്ക് വ്യാപിക്കുന്ന പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. കാലാവസ്ഥാ പ്രത്യാഘാതങ്ങൾ നമ്മളെയെല്ലാം തേടിയെത്തും’ -ന്യൂയോർക്കിലെ ആക്​റ്റിവിസ്​റ്റായ ഫാത്തിമ മുഹമ്മദ്​ ‘എക്​സി’ൽ പോസ്​റ്റ്​ ചെയ്​തു.

‘ഗസ്സയിൽ ആളുകളെ ജീവനോടെ ചുട്ടെരിക്കാൻ യുഎസ് നികുതികൾ ഉപയോഗിക്കുമ്പോൾ, ആ തീപിടിത്തങ്ങൾ നമ്മുടെ നാട്ടിലേക്ക് വരുമ്പോൾ നമ്മൾ അതിശയപ്പെടില്ല’ -ഇടതുപക്ഷ ആക്ടിവിസ്റ്റ് ഗ്രൂപ്പ് ‘കോഡ് പിങ്ക്’ വ്യക്​തമാക്കി.

‘നമ്മുടെ രാജ്യം താമസയോഗ്യമാക്കാൻ പണം ചെലവഴിക്കുന്നതിന്​ പകരം ഗസ്സയിലെ ഫലസ്തീനികളെ ഇസ്രായേൽ വംശഹത്യ ചെയ്യാൻ നമ്മുടെ സർക്കാർ കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നു’ -ജ്യൂയിഷ്​ വോയ്സ്​ ഫോർ പീസി​െൻറ ന്യൂയോർക്ക് ശാഖ ഇൻസ്​റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു.

‘ലോസ് ആഞ്ചെലെസ്​ അധികൃതരാണ്​ അഗ്നിശമന വകുപ്പിന് പ്രധാനമായും ധനസഹായം നൽകുന്നത്, അതേസമയം ഇസ്രായേലിനുള്ള സൈനിക ചെലവ് ഫെഡറൽ സർക്കാരിൽനിന്നാണ്’ -കമന്റേറ്റർ മെഹ്ദി ഹസൻ വിമർ​ശിച്ചു.

TAGS :

Next Story