ഒരു മാസത്തിനിടെ രൂപംകൊണ്ടത് 100ലേറെ കൂറ്റൻ ഗർത്തങ്ങൾ; ഭീതിയിലാണ് ഈ ഗ്രാമം
സംഭവം ദേശീയ, അന്താരാഷ്ട്ര ശ്രദ്ധയിലെത്തിയതോടെ ഗവേഷകര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്തു തുടങ്ങി
വടക്കു കിഴക്കൻ ക്രൊയേഷ്യയിലെ മെസൻചാനി ഗ്രാമം നാട്ടുകാരുടെ പേടിസ്വപ്നമായി രൂപംമാറിയിരിക്കുകയാണ്. വീടുകളും താമസക്കാരും വേണ്ടുവോളമുള്ള ഗ്രാമത്തിൽ ഒരു മാസത്തിനിടെ പുതുതായി ഉണ്ടായത് 100 ലേറെ കൂറ്റൻ കുഴികൾ.
വിശാലമായ തോട്ടം സ്വന്തമായുള്ള നികൊളാ ബോറോജെവിച്ചിന്റെ വീട്ടുപരിസരത്ത് രൂപപ്പെട്ടത് 15 മീറ്റർ താഴ്ചയും 30 മീറ്റർ വീതിയുമുള്ള ഗർത്തമാണ്. കണ്ടാൽ ഭയന്നുപോകുന്ന പാതാളം. ദിവസങ്ങളുടെ വ്യത്യാസത്തിൽ മറ്റു പലരുടെയും ഭൂമിയിൽ സമാനമായ സംഭവംമുണ്ടായി. വീടുകൂടി ഇനി ഗർത്തം വിഴുങ്ങുമോ എന്നാണ് നാട്ടുകാരെ ഭയപ്പെടുത്തുന്നത്.
പ്രദേശത്തോടു ചേർന്നുള്ള പെട്രിഞ്ചയിൽ അടുത്തിടെ റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ വൻ ഭൂചലനം സംഭവിച്ചിരുന്നു. നാലു പതിറ്റാണ്ടിനിടെ ക്രൊയേഷ്യയിലുണ്ടായ ഏറ്റവും വലിയ ഭൂചലനത്തിൽ മരിച്ചത് ഏഴു പേർ. സംഭവത്തിന് ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭൂചലനത്തിന്റെ തുടർച്ചയായി പൊതുവെ പിന്നീട് ഗർത്തം രുപപ്പെടാറില്ലെങ്കിലും അതും സംഭവിക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
സംഭവം ദേശീയ, അന്താരാഷ്ട്ര ശ്രദ്ധയിലെത്തിയതോടെ പഠനം ലക്ഷ്യമിട്ട് ഭൂഗർഭ ശാസ്ത്രജ്ഞർ പ്രദേശത്ത് ക്യാമ്പ് ചെയ്തു തുടങ്ങിയിട്ടുണ്ട്. ഭൂചലന സാധ്യത ഏറെയുള്ളതാണ് ക്രൊയേഷ്യയുടെ ഭൂമിശാസ്ത്രം. കഴിഞ്ഞ വർഷാവസാനം ഇവിടെ നടന്ന ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രത്തിനരികെയായിരുന്നു 1909ലെ വൻ ഭൂകമ്പം നടന്നതും
Adjust Story Font
16