Quantcast

നുസൈറത്ത് കൂ​ട്ടക്കൊല ഇസ്രായേലിന്റെ വം​ശഹത്യയുടെ തെളിവെന്ന് ക്യൂബ

ആക്രമണത്തിൽ 274 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    10 Jun 2024 11:18 AM GMT

Nuseirat massacre
X

ഹവാന: സെൻട്രൽ ഗസ്സയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ കൂട്ടക്കൊല വംശഹത്യയുടെ തെളിവാണന്നെ് ക്യൂബ. കൂട്ടക്കൊലയെ ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോ​​ഡ്രിഗ്വസ് അപലപിച്ചു. ഫലസ്തീനിലെ ജനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെ തെളിവാണ് കൂട്ടക്കൊലയെന്നും അദ്ദേഹം പറഞ്ഞു.

ഹമാസിന്റെ കൈവശമുള്ള നാല് ബന്ദികളെ മോചിപ്പിക്കുന്നതിനിടെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 274 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 698 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ 64 കുട്ടികളും 57 സ്ത്രീകളുമാണ്.

നുസൈറത്ത് ക്യാമ്പിലെ കൂട്ടക്കൊല സംബന്ധിച്ച പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെ ഐക്യരാഷ്ട്ര സഭയുടെ ഉദ്യോഗസ്ഥൻ വിമർശിച്ചു. ഭവന അവകാശത്തിനായുള്ള യു.എൻ പ്രത്യേക റിപ്പോർട്ടർ ബാലകൃഷ്ണൻ രാജഗോപാലാണ് വിമർശനവുമായി രംഗത്തുവന്നത്. നാല് ഇസ്രായേലി ബന്ദികളുടെ മോചനം ആഘോഷിക്കുന്നവർ നൂറുകണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടതിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്ന് അദ്ദേഹം ‘എക്സിൽ’ കുറിച്ചു. തലമുറകളായി അവരുടെ ധാർമിക വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ഐക്യരാഷ്ട്ര സഭയുടെ ഏതെങ്കിലും മനുഷ്യാവാകാശ സംഘടനയിൽ അംഗമാകാൻ അവർ അർഹരല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, കൂട്ടക്കൊലക്കിടെ മൂന്ന് ഇസ്രായേലി ബന്ദികളും കൊല്ലപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. നാലുപേരെ മോചിപ്പിക്കാൻ ഇസ്രായേൽ അധിനിവേശ സേന ഭീകരമായ കൂട്ടക്കൊലയാണ് നടത്തിയത്. ഇത് മറ്റുള്ളവർക്ക് ഗുരുതര പ്രത്യാഘാതമാണ് സൃഷ്ടിക്കുകയെന്നും അൽ ഖസ്സാം ബ്രിഗേഡ്സ് കൂട്ടിച്ചേർത്തു.

TAGS :

Next Story